ജിഎസ്ടി കേരളത്തിന്‍റെ ആഭ്യന്തര ഉത്പാദനം തകര്‍ക്കുമെന്ന് ആശങ്ക
ജിഎസ്ടി കേരളത്തിന്‍റെ ആഭ്യന്തര ഉത്പാദനം തകര്‍ക്കുമെന്ന് ആശങ്ക
കൂടിയ ഉത്പാദനച്ചെലവുള്ള കേരളത്തിന് കുറഞ്ഞ ഉത്പാദനച്ചെലവുള്ള സംസ്ഥാനങ്ങളുമായി മത്സരിക്കാന്‍ സാധിക്കാതെ വരുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍
ഏകീകൃത ചരക്കുസേവന നികുതി കേരളത്തിന്‍റെ ആഭ്യന്തര ഉത്പാദന രംഗം തകര്‍ക്കുമെന്ന് ആശങ്ക. കൂടിയ ഉത്പാദനച്ചെലവുള്ള കേരളത്തിന് കുറഞ്ഞ ഉത്പാദനച്ചെലവുള്ള സംസ്ഥാനങ്ങളുമായി മത്സരിക്കാന്‍ സാധിക്കാതെ വരുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഉയര്‍ന്ന കൂലിയും ഭൂമിയുടെ ലഭ്യതക്കുറും വ്യവസായ സൌഹൃദമല്ലാത്ത നയങ്ങളും മൂലം ഉയര്‍ന്ന ഉത്പാദനച്ചെലവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. അതിനാല്‍ ജിഎസ്ടി കാലത്ത് നികുതിയിലുണ്ടാകുന്ന വ്യത്യാസം മുതലെടുത്ത് ഉത്പാദനച്ചെലവ് കുറഞ്ഞ മേഖലയില്‍ നിന്ന് കേരളത്തിലേക്ക് ചരക്കുകള്‍ ഒഴുകുന്ന സ്ഥിതിയുണ്ടാകും. ഉപഭോക്താക്കള്‍ക്ക് മെച്ചമാണെങ്കിലും ഉത്പാദന മേഖലയില്‍ ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. കേരളത്തിലെ ഉത്പാദകര്‍ക്ക് വിലയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുമായി മത്സരിക്കാന്‍ കഴിയാതെ വരും.
അസംസ്കൃത വസ്തുക്കളുടെയും മാനവ വിഭവ ശേഷിയുടെയും കാര്യത്തില്‍ പലതട്ടില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ തമ്മില്‍ അസമത്വം വര്‍ധിപ്പിക്കാനും ഏകീകൃത നികുതി ഇടയാക്കുമെന്ന നിരീക്ഷണമുണ്ട്.
Adjust Story Font
16