Quantcast

ശബരിമലയെക്കുറിച്ച് അഭിപ്രായം പറയേണ്ടത് മുഖ്യമന്ത്രിയല്ലെന്ന് കുമ്മനം

MediaOne Logo

Subin

  • Published:

    3 Jan 2018 2:04 PM GMT

ശബരിമലയെക്കുറിച്ച് അഭിപ്രായം പറയേണ്ടത് മുഖ്യമന്ത്രിയല്ലെന്ന് കുമ്മനം
X

ശബരിമലയെക്കുറിച്ച് അഭിപ്രായം പറയേണ്ടത് മുഖ്യമന്ത്രിയല്ലെന്ന് കുമ്മനം

ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ ശീതസമരമാണെന്നും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമലയെ സംബന്ധിക്കുന്ന അഭിപ്രായം പറയേണ്ടത് മുഖ്യമന്ത്രിയല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ചില കീഴ്‌വഴക്കങ്ങളുണ്ട്. കൂടിയാലോചനയിലൂടെ മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനാകൂ.

വിഐപികളെന്നതുകൊണ്ട് മുഖ്യമന്ത്രി ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്നില്ല. ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ ശീതസമരമാണെന്നും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story