Quantcast

ദലിത് മേല്‍ശാന്തിയെ പുറത്താക്കാന്‍ ശ്രമം

MediaOne Logo

Subin

  • Published:

    3 Jan 2018 9:46 AM GMT

ദലിത് മേല്‍ശാന്തിയെ പുറത്താക്കാന്‍ ശ്രമം
X

ദലിത് മേല്‍ശാന്തിയെ പുറത്താക്കാന്‍ ശ്രമം

ബ്രാഹ്മണ ശാന്തിമാരുടെ സംഘടനയായ അഖില കേരള ശാന്തി ക്ഷേമ യൂണിയനാണ് യദു കൃഷ്ണനെതിരെ രംഗത്തെത്തിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്ഷേത്രം മേല്‍ശാന്തിയായി ദലിത് വിഭാഗത്തില്‍ നിന്ന് നിയമനം ലഭിച്ച യദുകൃഷ്ണനെ പുകച്ച് പുറത്തുചാടിക്കാന്‍ അണിയറ നീക്കം. യദുകൃഷ്ണന്‍ അവധിയെടുത്ത ദിവസം ക്ഷേത്രം നട അടച്ചിട്ടെന്നാരോപിച്ച് അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍ ദേവസ്വം അധികൃതര്‍ക്ക് പരാതി നല്‍കി. അതേസമയം പരാതിയില്‍ കഴമ്പില്ലെന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ബ്രാഹ്മണ ശാന്തിമാരുടെ സംഘടനയായ അഖില കേരള ശാന്തി ക്ഷേമ യൂണിയനാണ് യദു കൃഷ്ണനെതിരെ രംഗത്തെത്തിയത്. ഈ മാസമാണ് തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തിൽ തൃശൂർ കൊരട്ടി സ്വദേശിയായ യദുകൃഷ്ണൻ ശാന്തിയായി ചുമതലയേറ്റത്. കഴിഞ്ഞ 26 ന് വൈകുന്നേരവും 27 ന് രാവിലെയും ക്ഷേത്ര നട തുറന്നില്ലെന്നും അതിനാല്‍ യദുകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. വിഷയത്തില്‍ അന്വേഷണം നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം തിരുവല്ല അസിസ്റ്റന്റ് കമ്മീഷണര്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി.

ദേവസ്വം സബ് ഓഫീസറുടെ അനുമതിയോടെയാണ് പരാതിയിൽ പറയുന്ന ദിവസങ്ങളിൽ അവധിയെടുത്തതെന്നും ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും യദു കൃഷ്ണൻ പ്രതികരിച്ചു. അന്നേ ദിവസം പകരക്കാരനായി ചുമതലപ്പെട്ടുത്തിയ ശാന്തിക്കാരന്‍റെ പിതാവ് വാഹനപകടത്തിൽ പെട്ടതിനെ തുടർന്ന് പകരം ആളെത്താൻ വൈകിയതാണ് പരാതിയ്ക്ക് കാരണമായത്. നേരത്തെ ക്ഷേത്ര പരിസരത്ത് യദുവിനെതിരെ സത്യഗ്രഹ സമരം നടത്താന്‍ ചിലര്‍ നീക്കം നടത്തിയിരുന്നെങ്കിലും പൊതുജന വികാരം എതിരായതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു

TAGS :

Next Story