അടൂര്‍ പ്രകാശിന് വോട്ട് തേടി സുധീരന് കോന്നിയില്‍
അടൂര്‍ പ്രകാശിന് വോട്ട് തേടി സുധീരന് കോന്നിയില്‍
അടൂര്‍ പ്രകാശിന് വോട്ട് തേടി കെപിസിസി പ്രസിഡന്റ് വി എം സുധീരന് കോന്നിയിലെത്തി
അടൂര്‍ പ്രകാശിന് വോട്ടഭ്യര്‍ഥിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് കോന്നിയിലെത്തി. കോന്നി മണ്ഡലത്തിലെ വള്ളിക്കോട് സംഘടിപ്പിച്ച യുഡിഎഫ് പ്രചാരണ കണ്‍വെന്‍ഷനിലാണ് വിഎം സുധീരന് പങ്കെടുത്തത്. കോന്നിയില്‍ അടൂര്‍ പ്രകാശ് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച സുധീരന്, കേരളത്തില്‍ തുടര്‍ ഭരണമുറപ്പാണെന്നും പ്രതികരിച്ചു. അതേസമയം വിവാദവിഷയങ്ങളൊന്നും പരാമര്‍ശിക്കാതെയായിരുന്നു. സുധീരന്റെ പ്രസംഗം.
നാല്പത്തഞ്ച് മിനിറ്റോളം നീണ്ട പ്രസംഗത്തില്‍ ഭൂരിപക്ഷം സമയവും ബിജെപിയെയും സിപിഎമ്മിനെയും കടന്നാക്രമിക്കാന്‍ ശ്രമിച്ച സുധീരന് കോന്നിയിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും വിവാദങ്ങളെയും പരമാവധി ഒഴിവാക്കിയാണ് സംസാരിച്ചത്. ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ സിപിഎമ്മിന് കരുത്തില്ലെന്ന് പറഞ്ഞ സുധീരന് ബിജെപിയും സിപിഎമ്മും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ആരോപിച്ചു.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പക്ഷപാതിത്വമില്ലാത്ത വികസനമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. അതിന്റെ ഭാഗമായി കോന്നിയിലും മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അടൂര്‍ പ്രകാശിനായി. അടൂര്‍ പ്രകാശിനെ നേരിട്ടറയാവുന്ന കോന്നിക്കാരോട് കൂടുതല്‍ കാര്യങ്ങള്‍ താന്‍ വിശദീകരിക്കേണ്ടതില്ലല്ലോയെന്നും സുധീരന് പറഞ്ഞു. അതേസമയം തന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയാനാണ് യോഗത്തില്‍ അടൂര്‍ പ്രകാശ് ശ്രമിച്ചത്. തനിക്ക് പ്രതിസന്ധിയുണ്ടായപ്പോള്‍ കോന്നിക്കാര് തന്റെ ഒപ്പം നിന്നതായും വിഎം സുധീരനെ വേദിയിലിരുത്തി അടൂര്‍ പ്രകാശ് പറഞ്ഞു.
Adjust Story Font
16