Quantcast

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് വിഎസ്

MediaOne Logo

admin

  • Published:

    4 Jan 2018 2:40 AM GMT

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് വിഎസ്
X

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് വിഎസ്

വന്‍ ജയത്തിന്‍റെ പശ്ചാത്തലത്തില്‍ തര്‍ക്കങ്ങളിലേക്ക് കടക്കാതെ ഇന്നു വൈകുന്നേരത്തോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്നാ.....

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. എന്നാല്‍ അതിന്‍റെ പേരില്‍ തര്‍ക്കങ്ങളുണ്ടാകരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഎസ് അറിയിച്ചു. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ഇന്നു രാവിലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരംഭിച്ചത്. മുഖ്യമന്ത്രിയെ തീരുമാനിക്കുകയാകും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി. പാര്‍ട്ടിക്കകത്തെ സ്ഥിരം ശത്രുക്കളായ വിഎസിനെയും പിണറായി വിജയനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ പൊതുനിലപാട്. വിഎസിന് മാന്യമായ സ്ഥാനം നല്‍കണമെന്ന നിലപാടും ശക്തമാണ്. വന്‍ ജയത്തിന്‍റെ പശ്ചാത്തലത്തില്‍ തര്‍ക്കങ്ങളിലേക്ക് കടക്കാതെ ഇന്നു വൈകുന്നേരത്തോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്നാമ് കേന്ദ്ര നേതൃത്വത്തിന്‍റെ ആഗ്രഹം. സംസ്ഥാന നേതൃത്വവും സമാന വികാരമാണ് പങ്കുവയ്ക്കുന്നത്.

TAGS :

Next Story