പിടികൂടിയവരില്‍ സിറിയയില്‍ പരിശീലനം നേടിയവരുമുണ്ടെന്ന് എന്‍ഐഎ
പിടികൂടിയവരില്‍ സിറിയയില്‍ പരിശീലനം നേടിയവരുമുണ്ടെന്ന് എന്‍ഐഎ
എന്‍ഐഎ പിടികൂടിയ സുബ്ഹാനി ഹാജ മൊയ്തീന് സിറിയയില്‍ നിന്ന് പരിശീലനം ലഭിച്ചുവെന്നും
ഐ.എസ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയ സുബ്ഹാനി ഹാജ മൊയ്തീനെ ഈ മാസം 14 വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. ഐഎസിനു വേണ്ടി ഇയാള്‍ ആയുധ പരിശീലനം നേടിയതായും പണം കൈപറ്റിയെന്നും എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളില്‍ നിന്ന് നേരിട്ട് പരിശീലനം ലഭിച്ച വ്യക്തിയാണ് തൊടുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീനെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുനെല്‍വേലിയിലാണ് സ്ഥിരതാമസം. ഐഎസില്‍ ചേരനായി ഈ വര്‍ഷം ഏപ്രില്‍ 8നാണ് ഇയാള്‍ ചെന്നൈ വഴി ഇറാഖിലെത്തിയത്. പാകിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും തീവ്രവാദികള്‍ക്കൊപ്പം അത്യാധുനിക ആയുധം പരിശീലനം സുബ്ഹാനിക്ക് ലഭിച്ചതായി എന്‍.ഐ.എ പറയുന്നു. പരിശീലനത്തിനിടെ മലയാളികളെ കണ്ടതായും പ്രതിമാസം ഇയാള്‍ക്ക് 100 ഡോളര്‍ പ്രതിഫലം ലഭിച്ചുവെന്നും മൊഴിയിലുണ്ട്. പരിശീലനം നേടുന്നതിനിടെ 55 ദിവസത്തോളം ജയിലില്‍ കഴിഞ്ഞു. തുടര്‍ന്ന് മോചിതനായ ഇയാള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് മുംബൈ വഴി ഇന്ത്യയിലെത്തി. ഇതിനു ശേഷം തിരുന്നല്‍വേലിയിലെത്തിയ സുബ്ഹാനി അവിടെ നിന്നും സ്ഫോട വസ്തുക്കള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. തിരുന്നല്‍വേലിയിലെ സ്വര്‍ണക്കടയില്‍ ജോലി ചെയ്തുക്കൊണ്ടിരിക്കെയാണ് ഇയാള്‍ പിടിയിലാവുന്നത്. ഇന്നലെയാണ് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 14 വരെ എന്‍ഐഎ കസ്റ്റഡിയിലും തുടര്‍ന്ന് അടുത്ത മാസം 2 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും കൊച്ചിയിലെ എന്‍.ഐ.എ കോടതി സുബ്ഹാനിയെ വിട്ടയച്ചു.
Adjust Story Font
16