ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍; മരണം ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചെന്ന് പ്രാഥമിക നിഗമനം
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍; മരണം ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചെന്ന് പ്രാഥമിക നിഗമനം
ഫ്രിഡ്ജിലെ ഗ്യാസ് ചോര്‍ന്ന് വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം മണ്ണന്തലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അമരവിള സ്വദേശി അനില്‍ രാജ്, ഭാര്യ അരുണ, അഞ്ച് വയസ്സുള്ള മകള്‍ അനീഷ എന്നിവരാണ് മരിച്ചത്. ഫ്രിഡ്ജിലെ ഗ്യാസ് ചോര്‍ന്ന് വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
അമരവിള സ്വദേശിയായ അനില്‍രാജിനെയും കുടംബത്തിനെയും മണ്ണന്തലയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മരണം സ്ഥിരീകരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഫ്രിഡ്ജിലെ ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വായു പുറത്തേക്ക് പോകാനുള്ള സൌകര്യം മുറിയില്‍ ഇല്ലാത്തത് ദുരന്തത്തിന് കാരണമായതായും പറയുന്നു.
ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. നാലാഞ്ചിറയിലുള്ള സ്വകാര്യ കോളേജിലെ ജോലിക്കാരായിരുന്നു മരിച്ച മരിച്ച അനില്‍രാജും അരുണയും.
Adjust Story Font
16