Quantcast

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു

MediaOne Logo

Subin

  • Published:

    6 Jan 2018 5:21 PM GMT

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു
X

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കെഎം മാണി വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു.

മൂന്ന് പതിറ്റാണ്ട് നീണ്ട യുഡിഎഫ് ബന്ധം അവസാനിച്ചതായി കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി. മുന്നണിബന്ധമില്ലാതെ സ്വതന്ത്ര നിലപാട് ഇനി കേരള കോണ്‍ഗ്രസ് സ്വീകരിക്കും. നിയമസഭയില്‍ പ്രത്യേക ബ്ലോക്കാവുമെന്നും കെഎം മാണി നേതൃക്യാമ്പിന് ശേഷം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയെ ദുര്‍ബ്ബലപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെ പാര്‍ട്ടിയെയും ലീഡറെയും കടന്നാക്രമിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ കുറച്ചുകാലമായി പ്രവര്‍ത്തിച്ചത്. ആത്മാഭിമാനമുള്ള പാര്‍ട്ടിക്ക് ഇത്തരമൊരു ഘട്ടത്തില്‍ മുന്നണിയുമായി തുടര്‍ന്ന് പോവാനാവില്ല. അതിനാല്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ച് ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് കെഎം മാണി പറഞ്ഞു.

മുന്നണിബന്ധമുണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ച രാഷ്ട്രീയ കരാറുകളില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം തല്‍ക്കാലം പിറകോട്ട് പോവുന്നില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായി ഭരണം പങ്കിടുന്ന ഇടങ്ങളില്‍ അത് തുടരും. കോണ്‍ഗ്രസിനോടും ഇടത് മുന്നണിയോടും എന്‍ഡ‍ിഎയോടും സമദൂര നിലപാട് സ്വീകരിക്കും. കേന്ദ്രത്തില്‍ പ്രശ്നാധിഷ്ടിത പിന്തുണയാവും യുപിഎക്ക് നല്‍കുക.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രത്യേക ഫണ്ട് പോലും നല്‍കിയതായി കെഎം മാണി തുറന്നടിച്ചു. ഒത്തുപോവാന്‍ ഒരു നിര്‍വ്വാഹവുമില്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നും കെഎം മാണി വ്യക്തമാക്കി. താന്‍ കൂടി നട്ടുവളര്‍‌ത്തിയ യുഡിഎഫില്‍ നിന്ന് പടിയിറങ്ങുന്നത് ദുഃഖത്തോടെയാണെന്നും കെഎം മാണി പറഞ്ഞു. ചരല്‍കുന്നില്‍ നിന്ന് പുറത്തിറങ്ങിയ കെഎംമാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.

TAGS :

Next Story