Quantcast

തച്ചങ്കരിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

MediaOne Logo

Jaisy

  • Published:

    6 Jan 2018 8:31 AM GMT

തച്ചങ്കരിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
X

തച്ചങ്കരിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കഴിഞ്ഞ ആറ് മാസമായി മോട്ടോര്‍ വാഹന വകുപ്പില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ആറ് മാസമായി മോട്ടോര്‍ വാഹന വകുപ്പില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.എഫ്ഐആര്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചു.

കഴിഞ്ഞ ആറു മാസത്തിനിടെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളെക്കുറിച്ച് ത്വരിതപരിശോധന നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലിനീകരണ നിയന്ത്രണ നിയമം മറികടന്ന് ഭാരത് സ്റ്റാന്‍ഡേര്‍ഡ്,എയ്ഷര്‍ വാഹനങ്ങള്‍ക്കായി പുറത്തിറക്കിയ ഉത്തരവുകള്‍ ക്രമവിരുദ്ധമാണന്ന് കണ്ടെത്തിയിട്ടുണ്ട്.

‌എല്ലാ വാഹന പുക പരിശോധന കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം പ്രത്യേക താത്പര്യപ്രകാരമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചില വാഹന ഡീലര്‍മ്മാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നല്‍കിയ പിഴ ഇളവുകള്‍ക്ക് പിന്നില്‍ അഴിമതി നടന്നുവെന്ന മൊഴികളും വിജലന്‍സിന് ലഭിച്ചു. തച്ചങ്കരി അന്വേഷണവുമായി സഹകരിക്കുന്നില്ലന്ന പരാതിയെത്തുടര്‍ന്ന് ഡിവൈഎസ്പി പി കൃഷ്ണകുമാറിന്റെ നേത്യത്വത്തില്‍ നടന്ന ത്വരിതപരിശോധന വിജിലന്‍സ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു നടന്നത്.തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ അന്വേഷണം നടക്കട്ടെയാന്നാണ് തച്ചങ്കരിയുടെ പ്രതികരണം.

TAGS :

Next Story