കോഴിക്കോട് ഗെയില്‍ സര്‍വെ നാട്ടുകാര്‍ തടഞ്ഞു; പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തുനീക്കി
പദ്ധതിക്കായി വിജ്ഞാപനം ചെയ്ത സ്ഥലത്തല്ല സര്‍വെ നടത്തുന്നതെന്ന വാദമുയര്‍ത്തിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
കോഴിക്കോട് ചെറുവണ്ണൂരില്‍ ഗെയില്‍വാതക പൈപ്പ് ലൈന്‍ പദ്ധതിക്കുള്ള സര്‍വെ തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പദ്ധതിക്കായി വിജ്ഞാപനം ചെയ്ത സ്ഥലത്തല്ല സര്‍വെ നടത്തുന്നതെന്ന വാദമുയര്‍ത്തിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ചെറുവണ്ണൂര്‍ വില്ലേജിലെ കാരയില്‍ നട പാടശേഖരത്തിലാണ് ഗെയില്‍ ഉദ്യോഗസ്ഥര്‍ സര്‍വെക്കെത്തിയത്. പദ്ധതിക്കായി വിജ്ഞാപനം ചെയ്ത സര്‍വെ നമ്പറില്‍ ഈ പ്രദേശം ഉള്‍പ്പെടുന്നില്ലെന്ന വാദമുയര്‍ത്തി നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചു. അറസ്റ്റിനു ശേഷം ഗെയില്‍ ഉദ്യോഗസ്ഥര്‍ സര്‍വെ പുനരാരംഭിച്ചു. പദ്ധതിക്കായി വിജ്ഞാപനം ചെയ്ത സ്ഥലത്ത് തന്നെയാണ് സര്‍വെ നടത്തുന്നതെന്നും പ്രതിഷേധക്കാരുടെ വാദം തെറ്റാണെന്നും ഗെയില്‍ ചീഫ് മാനേജര്‍ എം വിജു പറഞ്ഞു. പ്രതിഷേധം വകവെക്കാതെ ഗെയില്‍ സര്‍വെ അടിയന്തരമായി പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.
Adjust Story Font
16