കൊല്ലത്ത് മുകേഷിന്റെ താരപരിവേഷം ഗുണം ചെയ്യുമോ?
കൊല്ലത്ത് മുകേഷിന്റെ താരപരിവേഷം ഗുണം ചെയ്യുമോ?
മത്സരം കടക്കുമെന്ന് ഉറപ്പായതോടെ ഓരോ വോട്ടും ഉറപ്പിക്കാനുള്ളെ നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍
പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൊല്ലത്ത് ആര് ജയിക്കുമെന്നത് പ്രവചിക്കാനാതീതമായിരിക്കുകയാണ്. മുകേഷിന്റെ താരപരിവേഷം ഗുണം ചെയ്യുമെന്ന് ഇടത്പക്ഷം കണക്കുക്കൂട്ടുമ്പോള്‍ മണ്ഡലത്തിലെ വ്യക്തിബന്ധങ്ങള്‍ വോട്ടായി മാറുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവിയുടെ പ്രതീക്ഷ. മത്സരം കടക്കുമെന്ന് ഉറപ്പായതോടെ ഓരോ വോട്ടും ഉറപ്പിക്കാനുള്ളെ നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍
സ്ഥാനാര്‍ത്ഥി നിര്‍ണയം ഇരുമുന്നണികള്‍ക്കും തലവേദന സൃഷ്ട്ടിച്ച മണ്ഡലമാണ് കൊല്ലം. പി കെ ഗുരുദാസനെ മാറ്റി പകരം സിനിമാതാരമായ എം മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ സംസ്ഥാന നേതൃത്വത്തെ പോലും പ്രതിസന്ധിയിലാക്കിയ എതിര്‍പ്പാണ് കൊല്ലത്ത് സിപിഎം പവര്‍ത്തകരില്‍ നിന്ന് ഉണ്ടായത്. പ്രചാരണം ഒന്നാം ഘട്ടം പിന്നിടുമ്പോള്‍ മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ എതിര്‍പ്പ് മറികടക്കാനായെന്ന ആശ്വാസത്തിലാണ് സിപിഎം. എങ്കിലും മുകേഷിന്റെ വിജയം സംബന്ധിച്ച് ആശങ്കകളും ഏറെയാണ്. അതുകൊണ്ട് തന്നെ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് മുകേഷിന്റെ പ്രചാരണം.
എ ഐ ഗ്രൂപ്പുകളുയര്‍ത്തിയ എതിര്‍പ്പുകളെ മറികടന്ന് വി എം സുധീരനാണ് കൊല്ലം നിയമസഭാ മണ്ഡലത്തില്‍ സൂരജ് രവിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. തുടക്കത്തിലുണ്ടായിരുന്ന എതിര്‍പ്പുകളെ ഏറെക്കുറേ കോണ്‍ഗ്രസിനും മറികടക്കാനായിട്ടുണ്ട്. മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് മുന്‍ എംഎല്‍എ തോപ്പില്‍ രവിയുടെ മകന്‍ കൂടിയായ സൂരജ് രവി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ ഡോക്ടര്‍ ശശികുമാറിന്റെ പ്രചാരണവും മണ്ഡലത്തില്‍ പുരോഗമിക്കുകയാണ്.
Adjust Story Font
16