ഇനി 10 ദിവസം മാത്രം; മുന്നണികള്‍ പ്രചാരണച്ചൂടില്‍
ഇനി 10 ദിവസം മാത്രം; മുന്നണികള്‍ പ്രചാരണച്ചൂടില്‍
തിരക്ക് പിടിച്ച അവസാനഘട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് സജീവം
തെരഞ്ഞെടുപ്പിന് ഇനി 10 ദിവസം മാത്രം ബാക്കി. തിരക്ക് പിടിച്ച അവസാനഘട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് സജീവം.
ഇന്ന് മെയ് ആറ്. മെയ് 16ന് വോട്ടെടുപ്പ്. 10 ദിവസം മാത്രമേ ഇനിയുള്ളൂ. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍. അവസാനഘട്ട പ്രചരണപ്രവര്‍ത്തനങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും തിരക്കിലാണ്. ആവേശമായി ദേശീയ നേതാക്കളുമെത്തുന്നു. ഇതിനകം സിപിഐഎമ്മിന്റെയും ബിജെപിയുടെ നേതാക്കള്‍ സംസ്ഥാനത്തെത്തി. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ രണ്ട് ദിവസത്തിനകം എത്തും. അതോടെ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടും. ഒപ്പം അണികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ആവേശമായിരിക്കും ദേശീയ നേതാക്കളുടെ വരവ്. മണ്ഡലങ്ങളിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും കയറി ഇറങ്ങി വോട്ട് ഉറപ്പുവരുത്തുന്നതിനുള്ള തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
ഇനിയുള്ള ദിവസങ്ങളില്‍ മണ്ഡലങ്ങളില്‍ കിട്ടാന്‍ സാധ്യതയുള്ള വോട്ടുകളുടെ കണക്കുകൂട്ടലുകളും എതിര്‍ സ്ഥാനാര്‍ഥികളെ മറികടന്ന് എത്ര വോട്ട് നേടാനാകും എന്ന ആലോചനയും സജീവമാകും. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ, പോലീസ് സംവിധാനം ഉള്‍പ്പെടെ നിരവധി ചൂടേറിയ വിഷയങ്ങളാണ് അവസാനഘട്ട പ്രചരണസമയത്ത് ചര്‍ച്ചയാവുന്നത്. പലയിടത്തും പ്രചരണപ്രവര്‍ത്തനങ്ങള്‍ വെച്ച് ഏത് സ്ഥാനാര്‍ഥി മുന്നില്‍ നില്‍ക്കുന്നുവെന്ന കണക്കൂട്ടലുകളുടെ അടിസ്ഥാനത്തില്‍ അവസാനഘട്ട പ്രചരണപ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
Adjust Story Font
16