Quantcast

'കഥകളിക്ക്' കത്രിക വച്ചവര്‍ക്കെതിരേ ഫെഫ്ക

MediaOne Logo

admin

  • Published:

    6 Jan 2018 10:02 AM GMT

കഥകളിക്ക് കത്രിക വച്ചവര്‍ക്കെതിരേ ഫെഫ്ക
X

'കഥകളിക്ക്' കത്രിക വച്ചവര്‍ക്കെതിരേ ഫെഫ്ക

നഗ്നതാ പ്രദര്‍ശമുണ്ടന്ന കാരണത്താലാണ് സെന്‍സര്‍ബോര്‍ഡ് കഥകളിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

'കഥകളി' സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സമരത്തിനിറങ്ങും. നാളെ രാവിലെ പത്തുമുണി മുതല്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ റീജണല്‍ ഓഫീസ്ഉപരോധിക്കാനാണ് തീരുമാനം. നഗ്നതാ പ്രദര്‍ശമുണ്ടന്ന കാരണത്താലാണ് സെന്‍സര്‍ബോര്‍ഡ് കഥകളിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

അംഗ പരിമിതനായ സൈജോകണ്ണാനിക്കല്‍ സംവിധാനം ചെയ്ത കഥകളിക്ക് പ്രദര്‍ശനാനുമതി നല്‍കേണ്ടന്ന സെന്‍സര്‍ബോര്‍ഡ് തീരുമാനമാണ് വിവാദങ്ങള്‍ക്ക് കാരണം. നഗ്നതാ പ്രദര്‍ശനുമുള്ള ക്ലൈമാക്സ് രംഗം മാറ്റിയാല്‍ മാത്രം അനുമതി നല്‍കാമെന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്. എന്നാല്‍ സെന്‍സര്‍ബോര്‍ഡ് കേന്ദ്ര അംഗങ്ങള്‍ കലാമൂല്യമുള്ള ചിത്രമെന്ന് വിലയിരുത്തിയിട്ടും സംസ്ഥാന പ്രതിനിധി ഇടപെട്ട് പ്രദര്‍ശന അനുമതി നിഷേധിക്കുകയാണന്നാണന്ന ആരോപണം ഫെഫ്ക ഉയര്‍ത്തുന്നു.

അനുമതി നിഷേധിച്ചതിനെതിരെ സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധ പാട്ട് പുറത്തിറക്കിയിരുന്നു. നല്‍കില്ലെന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്.

TAGS :

Next Story