Quantcast

എം.ജി സര്‍വകലാശാലയുടെ സിലബസ് പരിഷ്കരണം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി അട്ടിമറിക്കുന്നു

MediaOne Logo

Ubaid

  • Published:

    6 Jan 2018 9:51 AM GMT

എം.ജി സര്‍വകലാശാലയുടെ സിലബസ് പരിഷ്കരണം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി അട്ടിമറിക്കുന്നു
X

എം.ജി സര്‍വകലാശാലയുടെ സിലബസ് പരിഷ്കരണം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി അട്ടിമറിക്കുന്നു

ഏഴുവര്‍ഷത്തിനുശേഷമാണ് എം ജി സര്‍വകലാശാലാ ബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

എം.ജി സര്‍വകലാശാലയുടെ പുതിയ സിന്‍ഡിക്കേറ്റ് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി സിലബസ് പരിഷ്കരണം അട്ടിമറിക്കുന്നുവെന്ന് സിലബസ് പരിഷ്കരണ സമിതി അംഗങ്ങള്‍. നാക്ക് അക്രഡിറ്റേഷനിലെ ഗ്രേഡിംഗിംല്‍ പോലും സര്‍വകലാശാ ഇതോടെ പിന്തള്ളപ്പെടുമെന്നും, പുതുതായി ബിരുദ പ്രവേശനം തേടുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യപകരും ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലായെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കുന്നു.

ഏഴുവര്‍ഷത്തിനുശേഷമാണ് എം ജി സര്‍വകലാശാലാ ബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിദഗ്ധരെയും, അധ്യാപകരെയും പങ്കെടുപ്പിച്ച് കഴിഞ്ഞ ഓരു വര്‍ഷ കാലം വിവിധ സെമിനാറുകളും, ചര്‍ച്ചകളും, വര്‍ക്ക്ഷോപ്പുകളും ചാന്‍സിലര്‍ നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് സംഘടിപ്പിച്ചതും. യുജിസിയുടെയും സര്‍വകലാശാലയുടെയും മാര്‍ഗമിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഓരു കോടി രൂപയാണ് സിലബസ് പരിഷ്കരണത്തിന് ചിലവായത്. പുതുക്കിയ സിലബസ് സര്‍വകലാശാല വെബ് സൈറ്റില്‍ ഓരു മാസക്കാലം നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ വര്‍ഷം ബിരുദ പ്രവേശനം ആരംഭിച്ചത്. എന്നാല്‍ സിലബസ് പരിഷ്കരണം ഉടനടി വേണ്ടെന്ന് കഴിഞ്ഞ ആഴ്ചെ ചേര്‍ന്ന പുതിയ സിന്‍ഡിക്കേറ്റ് യോഗം തീരുമാനമെടുത്തിരുന്നു. ചില സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് പുതിയ സിന്‍ഡിക്കേറ്റ് സിലബസ് പരിഷ്കരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് സിലബസ് പരിഷ്കരണ സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തി.

വൈസ് ചാന്‍സിലറുടെ അനുമതിയോടെ സിലബസ് പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കി പുസ്കകങ്ങള്‍ തയ്യാറക്കുന്ന അവസാന ഘട്ടത്തിലാണ് വിവിധ പ്രസാധകരും. എംജി സര്‍വകലാശാലയുടെ നിലവിലുള്ള ബോര്‍ഡ് ഓഫ് സറ്റഡീസിന്‍റെ കാലാവധി അടുത്തവര്‍ഷം വരെയുണ്ട്. ചാന്‍സിലറുടെ അനുമതിയോടെ പുതുതായി ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ച് വീണ്ടും സിലബസ് പരിഷ്കരണം നടപ്പാക്കണമെങ്കില്‍ ഓന്നര വര്‍ഷമെങ്കിലും പിന്നെയും കാത്തിരിക്കേണ്ടിവരും.

TAGS :

Next Story