സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച മരുന്നില്‍ പുഴുക്കള്‍
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച മരുന്നില്‍ പുഴുക്കള്‍
കോഴിക്കോട് ഒളവണ്ണ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ചുമയ്ക്ക് ലഭിച്ച മരുന്നിലാണ് പുഴുക്കളെ കണ്ടെത്തിയത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച മരുന്നില്‍ പുഴുക്കളെ കണ്ടെത്തിയതായി പരാതി. കോഴിക്കോട് ഒളവണ്ണ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ചുമയ്ക്ക് ലഭിച്ച മരുന്നിലാണ് പുഴുക്കളെ കണ്ടെത്തിയത്.
ഒളവണ്ണ പന്നിയൂര്‍ കുളം സ്വദേശി അനിലിന്റെ മകന്‍ പന്ത്രണ്ടുകാരന്‍ ആദിത്യന് ചുമക്ക് നല്‍കിയ മരുന്നിലാണ് പുഴുക്കളുള്ളത്. ആദ്യ തവണ മരുന്നു വാങ്ങിയ അനില്‍ പുഴുക്കളെ കണ്ടെത്തിയപ്പോള്‍ രണ്ടാമതും മരുന്ന് വാങ്ങി. ആ മരുന്നിലും പുഴുക്കളുണ്ടായിരുന്നതായി അനില്‍ പറഞ്ഞു. മരുന്നില്‍ പുഴുക്കളുള്ള കാര്യം പറഞ്ഞപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ പ്രകോപിതനായാണ് സംസാരിച്ചതെന്നും അനില്‍ പറഞ്ഞു.
ചുമയ്ക്കുള്ള മരുന്ന് വലിയൊരു പാത്രത്തില്‍ തയ്യാറാക്കി വെച്ചതാണെന്നും കുപ്പിയുമായി ചെല്ലുന്നവര്‍ക്ക് ഈ പാത്രത്തില്‍ നിന്ന് മുക്കി നല്‍കുകയാണെന്നും അനില്‍ പറഞ്ഞു. പുഴുക്കളെ കണ്ടെത്തിയ കാര്യം സാമൂഹ്യ കേന്ദ്രം അധികൃതര്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്ന് കോഴിക്കോട് ഡിഎംഒ മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16