തൊഴില്‍തര്‍ക്കം: പമ്പയിലെ ചരക്കു നീക്കം തടസപ്പെട്ടു
തൊഴില്‍തര്‍ക്കം: പമ്പയിലെ ചരക്കു നീക്കം തടസപ്പെട്ടു
സാധനങ്ങളുടെ കയറ്റിറക്ക് കൂലിയുമായി ബന്ധപ്പെട്ട് പുറം കരാറെടുത്തിരുക്കുന്ന കരാറുകാരുമായാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്.
ശബരിമലയില്‍ വീണ്ടും തൊഴില്‍ തര്‍ക്കം. കൂലിവര്‍ധനവ് ആവശ്യപ്പെട്ട് തോഴിലാളികള്‍ സമരം പ്രഖ്യാപിച്ചു. ഇതോടെ പമ്പയിലെയും സന്നിധാനത്തെയും ചരക്ക് നീക്കവും നിര്‍മാണപ്രവര്‍ത്തികളും പൂര്‍ണമായും തടസപ്പെട്ടു.
മണ്ഡലകാല ഒരുക്കങ്ങളുടെ ഭാഗമായി വിപുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പമ്പയിലും സന്നിധാനത്തും നടന്നുവരുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റ്, അന്നദാന മണ്ഡപം, നടപ്പന്തല്‍ തുടങ്ങി പലതിന്റെയും നിര്‍മാണം പാതിവഴിയിലുമാണ്. ഇതിനിടെയാണ് കൂലി വര്‍ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചത്. സാധനങ്ങളുടെ കയറ്റിറക്ക് കൂലിയുമായി ബന്ധപ്പെട്ട് പുറം കരാറെടുത്തിരുക്കുന്ന കരാറുകാരുമായാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്.
വിഷയത്തില്‍ നേരത്തെ തൊഴിലാളികള്‍ സമരം നടത്തിയതിനെത്തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസില്‍ നടത്തിയ ചര്‍ച്ചയില്‍ ഒരുതവണത്തെ കയറ്റിറക്കിനുള്ള മിനിമം വേതനം മുന്നൂറ് രൂപയായി നിശ്ചയിച്ചിരുന്നു. ഇത് ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ അട്ടിമറിക്കുന്നതായാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. എന്നാല്‍ ട്രാക്ടറില്‍ സന്നിധാനത്തെത്തിക്കുന്ന സാധനങ്ങള്‍ക്ക് തൊളിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതാണ് തര്‍ക്കങ്ങള്‍ക്കിടയാക്കുന്നതെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം.
Adjust Story Font
16