Quantcast

ജ്വല്ലറി ഗ്രൂപ്പിന് വഴിവിട്ട സഹായം: വാണിജ്യ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

MediaOne Logo

Sithara

  • Published:

    7 Jan 2018 6:56 AM GMT

ജ്വല്ലറി ഗ്രൂപ്പിന് വഴിവിട്ട സഹായം: വാണിജ്യ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു
X

ജ്വല്ലറി ഗ്രൂപ്പിന് വഴിവിട്ട സഹായം: വാണിജ്യ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

എറണാംകുളം അപ്‍ലറ്റ് അതോറിറ്റി ഡപ്യൂട്ടി കമ്മീഷണറായിരുന്ന വി ജെ ചാള്‍സിനെയാണ് അന്വേഷണവിധേയമായി സസ്പന്‍റ് ചെയ്തത്.

സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ചതിന് വാണിജ്യ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. എറണാംകുളം അപ്‍ലറ്റ് അതോറിറ്റി ഡപ്യൂട്ടി കമ്മീഷണറായിരുന്ന വി ജെ ചാള്‍സിനെയാണ് അന്വേഷണവിധേയമായി സസ്പന്‍റ് ചെയ്തത്.

എറണാകുളത്ത് വാണിജ്യ നികുതി അപ്പീല്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ സംസ്ഥാനത്തെ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന് സഹായം നല്‍കി എന്ന കാരണത്തിലാണ് സസ്പെന്‍ഷന്‍. വാണിജ്യ നികുതി കേസുകളുടെ അപ്പീല്‍ വിഭാഗമാണ് അപ്പലേറ്റ് ട്രിബ്യൂണല്‍. മൂന്ന് വര്‍ഷത്തിലധികം ചാള്‍സ് ഇതേ പോസ്റ്റില്‍ ജോലി ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം വി ജെ ചാള്‍സിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

ജ്വല്ലറി ഗ്രൂപ്പിന് വഴിവിട്ട് സഹായം നല്‍കിയത് സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. കോടിക്കണക്കിന് രൂപയുടെ നികുതി ഇളവ് നല്‍കിയതായാണ് വിവരം.

TAGS :

Next Story