Quantcast

മലപ്പുറത്ത് കാടിനുള്ളില്‍ പൊലീസ് - മാവോയിസ്റ്റ് ഏറ്റുമുട്ടല്‍

MediaOne Logo

Sithara

  • Published:

    7 Jan 2018 11:06 PM

മലപ്പുറത്ത് കാടിനുള്ളില്‍ പൊലീസ് - മാവോയിസ്റ്റ് ഏറ്റുമുട്ടല്‍
X

മലപ്പുറത്ത് കാടിനുള്ളില്‍ പൊലീസ് - മാവോയിസ്റ്റ് ഏറ്റുമുട്ടല്‍

മാവോയിസ്റ്റുകള്‍ അഞ്ച് റൌണ്ട് വെടിയുതിര്‍ത്തതായി പൊലീസ് സ്ഥിരീകരിച്ചു.

മലപ്പുറം കരുളായിയില്‍ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന സംഘം പൊലീസിന് നേരെ വെടിയുതിര്‍ത്തു. മുണ്ടക്കടവ് ആദിവാസി കോളനിക്കു സമീപം ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. മാവോയിസ്റ്റുകള്‍ അഞ്ച് റൌണ്ട് വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആയുധധാരികളായ ആറംഗ സംഘത്തെ മുണ്ടക്കടവ് കോളനിയില്‍ കണ്ടത്. കോളനി നിവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് രാത്രി തണ്ടര്‍ബോള്‍ട്ടും പൊലീസും വനത്തിനകത്ത് തിരച്ചില്‍ നടത്തി. തിരച്ചിലിനിടെ പൊലീസിനു നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചു. തുടര്‍ന്ന് പൊലീസും വെടിയുതിര്‍ത്തു.

വനത്തിനകത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പായ സാഹചര്യത്തില്‍ തണ്ടര്‍ബോള്‍ട്ടും പൊലീസും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ആദിവാസി കോളനികളിലും പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തും. നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകള്‍ രക്തസാക്ഷി ദിനവും വാര്‍ഷികവും സംഘടിപ്പിച്ചതു സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

TAGS :

Next Story