കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി
നാല് മണ്ഡലങ്ങളില്‍ ഒരു പേര് മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ സിറ്റിങ് എംഎല്‍എമാരും പട്ടികയില്‍ ഇടം പിടിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. നാല് മണ്ഡലങ്ങളില്‍ ഒരു പേര് മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ സിറ്റിങ് എംഎല്‍എമാരും പട്ടികയില്‍ ഇടം പിടിച്ചു. കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍റെ പേര് ലിസ്റ്റിലില്ല. അവസാനഘട്ട ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ 28ന് ഡല്‍ഹിയിലേക്ക് പോകും. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കണമോ എന്നത് ഹൈകമാന്‍ഡ് തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 82 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികക്കാണ് ഇന്ന് അന്തിമ രൂപം നല്‍കിയത്. രാവിലെ മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്‍ര്, ആഭ്യന്തരമന്ത്രി എന്നിവര്‍ യോഗം ചേര്‍ന്ന് തയാറാക്കിയ ചുരുക്ക പട്ടികക്ക് വൈകിട്ട് ചേര്‍ന്ന കെപിസിസി തെരഞ്ഞെടുപ്പ് കമ്മറ്റി അംഗീകാരം നല്‍കി. മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച ആര്യാടന്‍ മുഹമ്മദ്, ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെ എല്ലാ സിറ്റിങ് എംഎല്‍എമാരുടെ പേരും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാല് സീറ്റുകളില്‍ മാത്രമാണ് ഒറ്റപ്പേരുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളി, രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് എന്നിവയെ കൂടാതെ അരുവിക്കര, മാനന്തവാടി സീറ്റുകളിലാണ് ഒറ്റ പേരുമാത്രമുള്ളത്. അരുവിക്കരിയില്‍ കെ എസ് ശബരിനാഥനും മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി ഉറപ്പായി. ഡിസിസികള്‍ നല്‍കിയ ലിസ്റ്റില്‍ വലിയ വെട്ടിച്ചുരുക്കല്‍ നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍ര് വി എം സുധീരന്‍ പറഞ്ഞു.
28ന് ഉച്ചക്ക് ലിസ്റ്റുമായി നേതാക്കള്‍ ഡല്‍ഹയിലേക്ക് പോകും. കേന്ദ്ര സ്ക്രീനിങ് കമ്മറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി എന്നിവയില്‍ ചര്‍ച്ചകളിലൂടെ 31ഓടെ അന്തിമ സ്ഥാനാര്‍ഥി പട്ടികക്ക് രൂപം നല്‍കാന്‍ കഴിയുമെന്നാണ് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്.
Adjust Story Font
16