വെളിച്ചെണ്ണയില്‍ പാമോയിലും മിനറല്‍ ഓയിലും; ഭക്ഷ്യ എണ്ണ എന്ന പേരില്‍ കേരളത്തിലേക്കുന്നത് വ്യാജന്‍
വെളിച്ചെണ്ണയില്‍ പാമോയിലും മിനറല്‍ ഓയിലും; ഭക്ഷ്യ എണ്ണ എന്ന പേരില്‍ കേരളത്തിലേക്കുന്നത് വ്യാജന്‍
തൃശ്ശൂര്‍ പുതുക്കാട് നാട്ടുകാര്‍ പിടികൂടിയ മായം കലര്‍ന്ന വെളിച്ചെണ്ണ തമിഴ്നാട്ടിലേക്ക് തിരിച്ച് അയക്കാനാണ് നീക്കം.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന നിര്‍ദേശം നടപ്പായില്ല. ഇതോടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മായം കലര്‍ന്ന ലോഡ് കണക്കിന് വെളിച്ചെണ്ണ ഒരു പരിശോധനയുമില്ലാതെ കേരളത്തിലേക്ക് ഒഴുകുകയാണ്. തൃശ്ശൂര്‍ പുതുക്കാട് നാട്ടുകാര്‍ പിടികൂടിയ മായം കലര്‍ന്ന വെളിച്ചെണ്ണ തമിഴ്നാട്ടിലേക്ക് തിരിച്ച് അയക്കാനാണ് നീക്കം.
ഏപ്രില്‍ 22 ന് തൃശ്ശൂര്‍ ചെങ്ങാലൂരിലെ സ്വകാര്യവെളിച്ചെണ്ണ കമ്പനിക്ക് മുന്നില്‍ നിന്ന് സംശയാസ്പദമായി കണ്ടെത്തിയ വെളിച്ചെണ്ണ കയറ്റിവന്ന ടാങ്കര്‍ ലോറി നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തില്‍ മിനറല്‍ ഓയിലും പാമോയിലും ഈ വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. തൃശ്ശൂരിലെയും കൊച്ചിയിലേയും ചില വെളിച്ചെണ്ണ നിര്‍മാതാക്കള്‍ക്കുള്ളതാണ് ഇതെന്നും വ്യക്തമായി. എന്നാല്‍ ഇത് ശാസ്ത്രീയമായി നശിപ്പിക്കുന്നതിനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ പിഴയടപ്പിച്ച് തമിഴ്‍നാട്ടിലേക്ക് തിരിച്ചയക്കുവാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം. നാട്ടുകാരുടെ പരാതി ഉണ്ടങ്കിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നാണ് പുതുക്കാട് പോലീസിന്റെു വിശദീകരണം
വെളിച്ചെണ്ണക്ക് വാണിജ്യനികുതി ഇളവുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളില്‍ ഒരു പരിശോധനയുമില്ല. ഭക്ഷ്യ എണ്ണ എന്ന പേരില്‍ എത്ര ലോഡ് വ്യാജ വെളിച്ചെണ്ണ കേരളത്തിലേക്ക് എത്തുന്നു എന്നതിനും കണക്കില്ല. ചുരുക്കത്തില്‍ നിയമത്തിന്റെ പഴുതുകളും വകുപ്പുകളുടെ ഏകോപനമില്ലായ്മയും പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തതയും വ്യാജവെളിച്ചണ്ണ വിതരണക്കാര്‍ക്ക് സഹായകമാവുകയാണ്.
Adjust Story Font
16