Quantcast

വിഎസ് അച്യുതാനന്ദന്‍ കാബിനറ്റ് പദവിയോടെ ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനാകും

MediaOne Logo

Sithara

  • Published:

    7 Jan 2018 3:22 AM GMT

വിഎസ് അച്യുതാനന്ദന്‍ കാബിനറ്റ് പദവിയോടെ ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനാകും
X

വിഎസ് അച്യുതാനന്ദന്‍ കാബിനറ്റ് പദവിയോടെ ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനാകും

ഇരട്ടപദവി സംബന്ധിച്ച നിയമഭേദഗതി നിയമസഭയുടെ ഈ സമ്മേളന കാലത്ത് തന്നെ കൊണ്ടുവരും. ഇന്നു നടന്ന മന്ത്രിസഭ സമ്മേളനത്തിലാണ് തീരുമാനം.

വിഎസിനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനാക്കും.ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.ഇരട്ട പദവി പ്രശ്നമൊഴിവാക്കാന്‍ നിയമഭേദഗതി കൊണ്ടുവരാനും മന്ത്രിസഭയോഗം തീരുമാനിച്ചു.

എംഎല്‍എയായ വിഎസിനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ ഇരട്ടപദവി പ്രശ്നമുണ്ടാകുമെന്നും ഇതൊഴിവാക്കാനായി നിയമഭേദഗതി കൊണ്ടുവരണമെന്നുമായിരുന്നു ചീഫ് സെക്രട്ടറി നല്‍കിയ ശുപാര്‍ശ. ഈ ശുപാര്‍ശ മന്ത്രിസഭയോഗം അംഗീകരിച്ചു. നിയമ ഭേദഗതിക്കുളള കരട് ബില്ലിന് മന്ത്രിസഭയോഗം അംഗീകാര്‍ നല്‍കുകയും ചെയ്തു. ഈ നിയമസഭ സമ്മേളനത്തിന്‍റ ആദ്യസെഷനില്‍തന്നെ നിയമഭേദഗതി പാസാക്കും.1951ലെ ആദായകരമായ പദവികൾ സംബന്ധിച്ച നിയമത്തിലാണ് ഭേദഗതി കൊണ്ടുവരിക. എംഎല്‍എയായിരിക്കെ ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷമെന്ന നിലയില്‍ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നതിന് നിയമപ്രകാരം തടസ്സമുണ്ട്. ഇതൊഴിവാക്കുകയാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കമ്മീഷന്‍റ ഘടന സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. മന്ത്രിസഭ തീരുമാനത്തെ കുറിച്ച് പഠിക്കട്ടെ എന്നായിരുന്നു വിഎസിന്റെ പ്രതികരണം.

സംസ്ഥാനത്തെ 4ാമത്തെ ഭരണ പരിഷ്കരണ കമ്മീഷനാണ് വിഎസിന്‍റ അധ്യക്ഷതയില്‍ രൂപീകരിക്കുന്നത്. 1957ല്‍ അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷനായിരുന്നു.1965ല്‍ എംകെ വെള്ളോടിയും 1997ല്‍ മുഖ്യമന്ത്രി ഇകെ നായനാരും ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷനായിരുന്നു..

TAGS :

Next Story