അടൂര്‍ പ്രകാശിന് സീറ്റില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന് ഡിസിസി സെക്രട്ടറിമാര്‍
അടൂര്‍ പ്രകാശിന് സീറ്റില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന് ഡിസിസി സെക്രട്ടറിമാര്‍
കോന്നിയില്‍ അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പത്തനംതിട്ടയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്
കോന്നിയില്‍ അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പത്തനംതിട്ടയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിച്ചാല്‍ 11 ഡിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കളാണ് രാജിക്കൊരുങ്ങുന്നത്. വി എം സുധീരന് അടൂര്‍ പ്രകാശിനെ വേട്ടയാടുകയാണെന്നും കോന്നിയില്‍ അടൂര്‍ പ്രകാശിനെയല്ലാതെ മറ്റാരെയും സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്നും കോന്നിയിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രതികരിച്ചു.
Next Story
Adjust Story Font
16