Quantcast

യുഡിഎഫ് ചെയര്‍മാനാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി

MediaOne Logo

admin

  • Published:

    12 Jan 2018 4:48 PM GMT

യുഡിഎഫ് ചെയര്‍മാനാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി
X

യുഡിഎഫ് ചെയര്‍മാനാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി

യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം.

യുഡിഎഫ് ചെയര്‍മാനാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് ചെയര്‍മാനായി തുടരണമെന്ന മുന്നണിയുടെ തീരുമാനം ഉമ്മന്‍ചാണ്ടി തള്ളി.

സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് തീരുമാനം. ഉമ്മന്‍ചാണ്ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യം യുഡിഎഫ് എഐസിസിയെ അറിയിക്കും. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയാത്തതാണ് തോല്‍വിക്ക് കാരണമെന്ന് യോഗം വിലയിരുത്തി.

കെഎം മാണിയും, എംപി വീരേന്ദ്രകുമാറും പങ്കെടുക്കാത്തതിനാല്‍ മറ്റൊരു ദിവസം തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് യോഗം തുടങ്ങിയത്. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വോട്ട് ലഭിച്ചില്ലെന്ന പരാതി ജെഡിയുവും, ആര്‍എസ്പിയും ഉയര്‍ത്തിയെങ്കിലും കാര്യമായ ചര്‍ച്ചകളുണ്ടായില്ല. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് താനാണെങ്കിലും ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനാകട്ടെയെന്ന നിര്‍ദ്ദേശം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയാണ് യോഗത്തില്‍ പറഞ്ഞത്. മറ്റ് കക്ഷി നേതാക്കളും നിര്‍ദ്ദേശത്തെ പിന്താങ്ങി.

സര്‍ക്കാരിനെതിരായി ഉയര്‍ന്ന വന്ന ആരോപണങ്ങല്‍ പ്രതിരോധിക്കാന്‍ കഴിയാതിരുന്നതാണ് തോല്‍വിക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാനും കഴിഞ്ഞില്ലെന്നും അഭിപ്രായമുയര്‍ന്നു. ജൂലൈ ആദ്യ ആഴ്ചയില്‍ തന്നെ യോഗം വിളിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story