അനുശാന്തി മാതൃത്വത്തിന് അപമാനമെന്ന് കോടതി
അനുശാന്തി മാതൃത്വത്തിന് അപമാനമെന്ന് കോടതി
മൂന്നര വയസുകാരിയെ കൊല്ലാന്‍ സ്വന്തം മാതാവ് കൂട്ടുനിന്നു എന്ന പേരില്‍ അനുശാന്തിയെ അറസ്റ്റ് ചെയ്തപ്പോള്‍ സമൂഹമനസാക്ഷി പൊലീസിന് എതിരായിരുന്നു.
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതിയായ അനുശാന്തി മാതൃത്വത്തിന് തന്നെ അപമാനമാണെന്ന് കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതിന് മുമ്പാണ് കോടതി സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്. സ്വന്തം കുഞ്ഞിനെ കൊന്ന മാതാവെന്ന പേരില്‍ തന്നെ ശിക്ഷിക്കരുതെന്ന് അനുശാന്തി നേരത്തെ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇത് കോടതി മുഖവിലക്കെടുത്തില്ലെന്നാണ് കോടതി നിരീക്ഷണം വ്യക്തമാക്കുന്നത്. അനശാന്തിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം പ്രൊസിക്യൂഷന്‍ ഇന്നും ആവശ്യപ്പെട്ടെങ്കിലും സ്ത്രീയെന്ന ആനുകൂല്യവും കൊലപാതകത്തില്‍ നേരിട്ടുള്ള പങ്ക് തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന വസ്തുതയും കണക്കിലെടുത്ത് കോടതി ജീവപര്യന്തം ശിക്ഷ നല്‍കുകയായിരുന്നു.
മൂന്നര വയസുകാരിയെ കൊല്ലാന്‍ സ്വന്തം മാതാവ് കൂട്ടുനിന്നു എന്ന പേരില്‍ അനുശാന്തിയെ അറസ്റ്റ് ചെയ്തപ്പോള്‍ സമൂഹമനസാക്ഷി പൊലീസിന് എതിരായിരുന്നു. നാട്ടിലും ഇവര്‍ ജോലി ചെയ്തിരുന്ന ടെക്നോ പാര്‍ക്കിലും അനുശാന്തിയെ കുറിച്ച് മോശം അഭിപ്രായമെന്നും ഇല്ലായിരുന്നു എന്നതായിരുന്നു ഇതിനുള്ള പ്രധാന കാരണം.
Adjust Story Font
16