Quantcast

തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ഇടവേളക്ക് ശേഷം ബോട്ടിംഗ് പുനരാരംഭിച്ചു

MediaOne Logo

Jaisy

  • Published:

    18 Jan 2018 3:18 AM

പെരിയാർ ജലാശയത്തിലൂടെയുള്ള ഉല്ലാസയാത്രക്കായി സാഞ്ചാരികളെ കാത്തിരിക്കുകയാണ് തട്ടേക്കാട്

പക്ഷി നിരീക്ഷകരുടെയും വിനോദ സഞ്ചാരികളുടെയും പ്രിയപ്പെട്ട തട്ടേക്കാട് പക്ഷി സങ്കേതത്തിൽ ഒരു ഇടവേളക്ക് ശേഷം ബോട്ടിംഗ് പുനരാരംഭിച്ചു. പെരിയാർ ജലാശയത്തിലൂടെയുള്ള ഉല്ലാസയാത്രക്കായി സാഞ്ചാരികളെ കാത്തിരിക്കുകയാണ് തട്ടേക്കാട്. ജലയാത്രക്കൊപ്പം വനത്തിനുള്ളില്‍ താമസത്തിനും സൌകര്യമുണ്ട്.

പെരിയാറിലൂടെ സഞ്ചരിക്കുമ്പോള്‍ തട്ടേക്കാടിന്റെ വന്യ സൌന്ദര്യത്തിനൊപ്പം വിവിധയിനം പക്ഷികളെ കൂടി കാണാനുള്ള അപൂർവ്വ അവസരമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക. സഞ്ചാരിക്കാള്‍ക്കായി വനം വകുപ്പ് ബോട്ട് യാത്ര പുനരാരംഭിച്ചിരിക്കുകയാണ്. ഇനി പ്രകൃതിയിലിത്തിരി നേരം ഇരിക്കേണ്ടവർക്ക് തട്ടേകാടേക്ക് സ്വാഗതം.

കഴിഞ്ഞ എട്ട് മാസക്കാലമാണ് വെള്ളമില്ലാത്തതിനാൽ തട്ടേക്കാട് ബോട്ടിംഗ് നിലച്ചു കിടന്നത്. നിറഞ്ഞു തുളുമ്പുന്ന ജലാശയവും പച്ചവിരിച്ച ഇരുകരകളിലും ജലാശയത്തിലുമായി പ്രത്യക്ഷപ്പെടുന്ന പക്ഷി മൃഗാദികളും പെരിയാറിലൂടെയുള്ള ജലയാത്ര ആകർഷകമാക്കുന്നു. സ്വദേശികളും വിദേശികളുമായ മുന്നൂറോളം ഇനം പക്ഷികളാണ് തട്ടേക്കാടിന്റെ മുഖ്യ ആകർഷണം. ജലയാത്രക്കൊപ്പം വനത്തിനുള്ളില്‍ താമസത്തിനും സൌകര്യമുണ്ട്. വലിയ നിരക്കുകളില്ലാതെ ഈ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാകും.

TAGS :

Next Story