Quantcast

ഐഎസില്‍ ചേര്‍ന്നവരെ ശക്തമായി നേരിടണമെന്ന് മുസ‍്‍ലിം സംഘടനകള്‍

MediaOne Logo

Khasida

  • Published:

    20 Jan 2018 9:39 AM GMT

ഇസ്‍ലാമിക ഭരണ വ്യവസ്ഥയായ ഖിലാഫത്ത് വ്യാജമായി സ്ഥാപിച്ചിരിക്കുകയാണ് ഐഎസ് എന്നും ഇവരെ കൊടുംഭീകരരായി മാത്രമേ കാണാനാകൂവെന്നും സമസ്ത ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവരെ ഭരണകൂടം ശക്തമായി നേരിടണമെന്നും എന്നാല്‍ അതിന്‍റെ പേരില്‍ നിരപരാധികള്‍ പീഢിപ്പിക്കപ്പെടരുതെന്നും മുസ്ലിം സംഘടനാ നേതാക്കള്‍. ഐഎസിനെ കൊടും ഭീകരരായേ കാണാനാകൂ എന്ന് സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍പറഞ്ഞു. ഇസ്ലാമിക ഭരണ വ്യവസ്ഥയായ ഖിലാഫത്ത് തീര്‍ത്തും മതവിരുദ്ധമായാണ് ഐഎസ് നടപ്പാക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പ്രതികരിച്ചു.


ഇസ്ലാമിക ഭരണ വ്യവസ്ഥയായ ഖിലാഫത്ത് വ്യാജമായി സ്ഥാപിച്ചിരിക്കുകയാണ് ഐഎസ് എന്നും ഇവരെ കൊടും ഭീകരരായി മാത്രമേ കാണാനാകൂവെന്നും സമസ്ത ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. ഐഎസില്‍ ചേര്‍ന്നവര്‍ക്കെതിരെ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്നും എന്നാല്‍ നിരപരാധികള്‍ പീഢിപ്പിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിന് നിരക്കാത്ത ഐഎസിനെ പ്രതിരോധിക്കാന്‍ മുസ്ലിംകള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

TAGS :

Next Story