Quantcast

കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ കൈകാര്യംചെയ്യുന്നതില്‍ അശ്രദ്ധ

MediaOne Logo

Sithara

  • Published:

    29 Jan 2018 5:27 AM GMT

കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ കൈകാര്യംചെയ്യുന്നതില്‍ അശ്രദ്ധ
X

കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ കൈകാര്യംചെയ്യുന്നതില്‍ അശ്രദ്ധ

താപനില 8 ഡിഗ്രിയില്‍ താഴെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുള്ള മരുന്നുകള്‍ കൊണ്ടു പോകുന്നത് സ്വകാര്യ ബസുകളിലാണ്.

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകളിലും എത്തുന്നത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍. കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ തീരെ അശ്രദ്ധമായാണ് കൈകാര്യം ചെയ്യുന്നത്.

താപനില 8 ഡിഗ്രിയില്‍ താഴെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുള്ള മരുന്നുകള്‍ കൊണ്ടു പോകുന്നത് സ്വകാര്യ ബസുകളിലാണ്. റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ മണിക്കൂറുകളോളമാണ് ബസ്റ്റാന്റുകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കെട്ടിക്കിടക്കുന്നത്. കുറഞ്ഞ താപനിലയില്‍ മാത്രം സൂക്ഷിക്കേണ്ട പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന ഇന്‍സുലിന്‍, കിഡ്നി രോഗത്തിനുള്ള എരിത്രോപോയിറ്റിന്‍, കാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന ഗാമ പോളിന്‍ ഇഞ്ചക്ഷന്‍ തുടങ്ങിയ മരുന്നുകളാണ് ഇങ്ങനെ കിടക്കുന്നത്.

റെഫ്രിജറേറ്ററില്‍ സൂക്ഷികേണ്ട മരുന്നുകള്‍ ഉയര്‍ന്ന താപനിലയില്‍ സൂക്ഷികുന്നതോടുകൂടി മരുന്നിന്‍റെ ഗുണനിലവാരം തന്നെ ഇല്ലതാകും. ഇങ്ങനെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന മരുന്നുകളാണ് വന്‍ വില കൊടുത്ത് രോഗികള്‍ വാങ്ങേണ്ടിവരുന്നത്.

TAGS :

Next Story