ദളിതര്‍ക്കായി നടത്തിയ വികസനപ്രവര്‍ത്തനങ്ങളും ദളിതരുടെ ദുരിതങ്ങളും ഉയര്‍ത്തി വണ്ടൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണം
ദളിതര്‍ക്കായി നടത്തിയ വികസനപ്രവര്‍ത്തനങ്ങളും ദളിതരുടെ ദുരിതങ്ങളും ഉയര്‍ത്തി വണ്ടൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണം
പട്ടികജാതി വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പട്ടികവിഭാഗങ്ങളുടെ ദുരിതങ്ങള്‍ ചൂണ്ടികാട്ടിയാണ് വണ്ടൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥനാര്‍ഥിയുടെ പ്രചാരണം
പട്ടികജാതി വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പട്ടികവിഭാഗങ്ങളുടെ ദുരിതങ്ങള്‍ ചൂണ്ടികാട്ടിയാണ് വണ്ടൂൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം. എന്നാല്‍ മണ്ഡലത്തിലെ വികസനങ്ങള്‍ അക്കമിട്ട് പറഞ്ഞാണ് യുഡിഎഫ് സ്ഥാനാര്‍ഥി എ.പി അനില്‍കുമാറിന്റെ പ്രചരണം. മലപ്പുറം ജില്ലയിലെ ഏക പട്ടികജാതി സംവരണ മണ്ഡലമായ വണ്ടൂൂരിന്റെ തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക്....
നിരവധി ദളിത് ആദിവാസി കോളനികളുളള വണ്ടൂൂര്‍ മണ്ഡലത്തില്‍ ഇവരുടെ പ്രശ്നങ്ങളാണ് എല്‍ഡിഎഫ് പ്രചരണായുധമാകുന്നത്. എന്നാല്‍ എസ്.സി-എസ്.ടി കോളനികളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് യുഡിഎഫിന്റെ പ്രചാരണായുധം.
യുഡിഎഫിന് കഴിഞ്ഞ തവണത്തെകാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസമാണ് ഉളളത്. എന്നാല്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയായ കെ. നിഷാന്ത് വണ്ടൂൂര്‍ മണ്ഡലത്തിനകത്തുളള വ്യക്തിയാണെന്നത് എല്‍ഡിഎഫ് ഉയര്‍ത്തികാട്ടുന്നു. സുനിത മോഹന്‍ദാസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ ജനറല്‍സെക്രട്ടറി കൃഷ്ണന്‍കുനിയിലും ദളിത് കോളനികള്‍ കേന്ദ്രീകരിച്ചാണ് പ്രചരണവുമായി മുന്നോട്ട് പോകുന്നത്. എസ്.ഡി.പിഐ-എസ്.പി സഖ്യ സ്ഥാനാര്‍ഥി കൃഷ്ണന്‍ എരഞ്ഞിക്കലും വണ്ടൂൂരില്‍നിന്നും ജനവിധിതേടുന്നു.
Adjust Story Font
16