പാര്‍ട്ടിയെ നയിച്ച പിണറായി ഇനി കേരളത്തെ നയിക്കും
പാര്‍ട്ടിയെ നയിച്ച പിണറായി ഇനി കേരളത്തെ നയിക്കും
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ പിണറായി വിജയനെ പാര്‍ട്ടി ഏല്‍പ്പിക്കുന്ന പുതിയ ദൌത്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രിപദം.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ പിണറായി വിജയനെ പാര്‍ട്ടി ഏല്‍പ്പിക്കുന്ന പുതിയ ദൌത്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രിപദം. 45 വര്‍ഷം മുന്‍പ് ആദ്യമായി സഭയിലെത്തിയപ്പോഴുണ്ടായിരുന്ന അതേ വീറും വാശിയും ഒട്ടും ചോര്‍ന്നുപോവാതെയാണ് ഇത്തവണയും പിണറായി എത്തുന്നത്.
ചെത്തു തൊഴിലാളിയായിരുന്ന മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി 1944 ല്‍ ജനിച്ച വിജയന്‍ പിണറായിയിലെ ബീഡിക്കമ്പനിയില്‍ തൊഴിലാളികള്‍ക്ക് പത്രം വായിച്ചു നല്‍കുന്നതിലൂടെയാണ് രാഷ്ട്രബോധം ഊട്ടിയുറപ്പിച്ചത്. പിണറായി ശാരദാവിലാസം സ്കൂള്‍, പെരളശേരി ഹൈസ്കൂള്‍, ബ്രണ്ണന്‍ കോളജ് എന്നിവടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ എത്തുന്നത്. കെഎസ്എഫിന്റെയും കെഎസ്എഫിന്റെയും സംസ്ഥാന പ്രസിഡന്റായി. കണ്ണൂരിലെ ചുവപ്പ് കോട്ടയായ കൂത്തുപറമ്പില്‍ നിന്ന് 1970ല്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് 77ലും 91ലും വീണ്ടും ഇതേ മണ്ഡലത്തിന്റെ ശബ്ദമായി നിയമസഭയില്‍. നാലാം തവണ പയ്യന്നൂരില്‍ നിന്ന്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കറുത്ത അധ്യായമെന്ന് വിശേഷിപ്പിക്കുന്ന അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പൊലീസ് മര്‍ദനത്തിന് ഇരയായി. തുടര്‍ന്ന് ഒന്നര വര്‍ഷക്കാലം ജയിലിലും. കലാപത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷര്‍ട്ടുമായി സഭയിലെത്തിയ വിജയനെ രാഷ്ട്രീയ കേരളം മറന്നിട്ടുണ്ടാവില്ല. എം വി രാഘവന്‍ പാര്‍ട്ടി വിട്ടപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് പാര്‍ട്ടി സെക്രട്ടി ചടയന്‍ ഗോവിന്ദന്റെ മരണം. അതോടെ പാര്‍ട്ടിയെ നയിക്കുക എന്ന പുതിയ ഉദ്യമം പിണറായി വിജയനില്‍ നിക്ഷിപ്തമായി. അത് ഭംഗിയായി നിറവേറ്റിയതിന് ശേഷമാണ് ഈ പുതിയ ചുമതല. ജനകീയന്‍ എന്ന പരിവേഷം പറയാനില്ലെങ്കിലും കൃത്യമായ ഇടപെടലുകളിലൂടെ നിരീക്ഷണങ്ങളിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ പ്രവര്‍ത്തകരോട് സംവേദിക്കാന്‍ എന്നും പിണറായി വിജയന് കഴിഞ്ഞിരുന്നു.
Adjust Story Font
16