Quantcast

തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായകളുടെ ആക്രമണം

MediaOne Logo

Subin

  • Published:

    4 Feb 2018 11:27 PM GMT

തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായകളുടെ ആക്രമണം
X

തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായകളുടെ ആക്രമണം

ഒരു കോഴിഫാമിലെ 550ഓളം കോഴികളെ തെരുവ് നായകള്‍ കടിച്ച് കൊന്നു.

തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായകളുടെ ആക്രമണം. ഒരു കോഴിഫാമിലെ 550ഓളം കോഴികളെ തെരുവ് നായകള്‍ കടിച്ച് കൊന്നു. മടവൂര്‍ സ്വദേശി അബ്ദുള്‍ വഹാബിന്റെ ഫാമിലാണ് തെരുവ് നായകളുടെ ആക്രമണം ഉണ്ടായത്.

പുല്ലുവിളയിലെ ഷീലുവമ്മയെ തെരുവ് നായകള്‍ കടിച്ച് കൊന്നതിന്റെ നടക്കം മാറുന്നതിന് മുമ്പാണ് തിരുവന്തപുരം മടവൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം ഉണ്ടായത്. മടവൂര്‍ സ്വദേശി അബ്ദുള്‍ വഹാബിന്റെ കോഴിഫാമില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഫാമിന്റെ സംരക്ഷണ വല കടിച്ച് മുറിച്ച് 7 തെരുവ് നായകള്‍ 550 ഓളം കോഴികളെ കടിച്ച് കൊല്ലുകയായിരുന്നു.

1500 കോഴികളുണ്ടായിരുന്ന ഈ ഫാമില്‍. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നിനാലാണ് മറ്റ് കോഴികളെ രക്ഷിക്കാനായത്. ഒന്നരലക്ഷം രൂപയുടെ നഷ്ടം ഇയാള്‍ക്ക് ഉണ്ടായതായാണ് സൂചന. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ അബ്ദുള്‍ വഹാബ് ഉപജീവനത്തിനായി ബാങ്കില്‍ നിന്നും ലോണ്‍
എടുത്താണ് കോഴിഫാം തുടങ്ങിയത്. പുല്ലുവിളയിലെ സംഭവത്തിന് പിന്നാലെ മടവൂരിലും തെരുവ് നായ ആക്രമണം ഉണ്ടായത് തിരുവനന്തപുരം നിവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

TAGS :

Next Story