വിവരാവകാശ നിയമ തര്‍ക്കത്തില്‍ കാനത്തിന് പാര്‍ട്ടിയുടെ പിന്തുണ
വിവരാവകാശ നിയമ തര്‍ക്കത്തില്‍ കാനത്തിന് പാര്‍ട്ടിയുടെ പിന്തുണ
ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം ന്യായമാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. പ്രിന്‍സിപ്പല്‍ രാജിവെക്കും വരെ പ്രതിഷേധം തുടരാന്‍ നിര്‍ദേശം
വിവരാവകാശ നിയമം സംബന്ധിച്ച തർക്കത്തിൽ കാനം രാജേന്ദ്രന് പൂർണ പിന്തുണയുമായി സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് യോഗത്തിന്റെ പൊതു അഭിപ്രായം . ലോ അക്കാദമി വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്ന് എക്സിക്യുട്ടീവ് വിലയിരുത്തി
ലോ അക്കാദമി സമരം പാർട്ടി ഏറ്റെടുക്കുന്നതിന്‍റെ സൂചനയാണ് സംസ്ഥാന എക്സിക്യുട്ടീവിലെ തീരുമാനം. പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവെക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകാൻ വിദ്യാർഥി-യുവജന സംഘടനകൾക്ക് നിർദേശം നൽകും. എന്നാൽ അക്കാദമിക്കായി ഭൂമി വിട്ടു നൽകിയതിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തണം. വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സർക്കാരിനെയും സി പി എമ്മിനെയും സമ്മർദ്ദത്തിലാക്കുക കൂടിയാണ് സി പി ഐ. മന്ത്രിസഭ തീരുമാനങ്ങൾ
വിവരാവകാശ നിയമപ്രകാരം നൽകാൻ ബാധ്യതയില്ലെന സർക്കാർ നിലപാടിൽ കടുത്ത വിമർശമായിരുന്നു സി പി ഐ സെക്രട്ടറി മുഖ്യമന്ത്രിക്കെതിരെ നടത്തിയത്. വിഷയത്തിൽ കാനത്തിനൊപ്പം ഉറച്ചു നിൽകുകയാണ് പാർട്ടി. ഇടതുപക്ഷം ദേശീയ തലത്തിൽ തന്നെ സ്വീകരിച്ചിട്ടുള്ള നയത്തിന്റെ അടിസ്ഥാത്തിലാണ് കാനത്തിന്റെ വിമർശമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നുമാണ് സംസ്ഥാന എക്സിക്യവിലെ പൊതുവികാരം
Adjust Story Font
16