ദലിത് അതിക്രമത്തിന് കേസെടുത്തില്ല; വിനായകന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി
പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു.
പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു. ദലിത് അതിക്രമത്തിന് കേസെടുക്കാത്തത് സംബന്ധിച്ച് കുടുംബം മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. കാര്യക്ഷമമായ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചക്ക് ശേഷം വിനായകന്റെ മാതാപിതാക്കള്‍ പറഞ്ഞു.
വിനായകന്റെ മരണം സംഭവിച്ച് ആറ് മാസം പിന്നിടുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയെക്കാണാന്‍ വിനായകന്റെ രക്ഷിതാക്കള്‍ക്ക് അവസരം കിട്ടുന്നത്. അന്വേഷണ പുരോഗതിയിലെ ആശങ്ക മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. കേസില്‍ ദലിത് അതിക്രമ വകുപ്പുകളും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്താത്തില്‍ കഴിഞ്ഞ ദിവസം ലോകായുക്ത അന്വേഷണ സംഘത്തോട് വിശദീകരണം തേടിയിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രിയെ ബോധിപ്പിച്ചു.
അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യം വേട്ടുവ സര്‍വീസ് സൊസൈറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്.
Adjust Story Font
16