നായകളെ കൊല്ലുന്നവർക്കെതിരെ കാപ ചുമത്താനാവില്ല: കെ ടി ജലീല്‍
നായകളെ കൊല്ലുന്നവർക്കെതിരെ കാപ ചുമത്താനാവില്ല: കെ ടി ജലീല്‍
നായകളെ കൊല്ലുന്നവർക്കെതിരെ കാപ ചുമത്തണമെന്ന മേനകാ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ തദ്ദേശ സ്വയം ഭരണ മന്ത്രി കെ ടി ജലീൽ .
പട്ടികളെ കൊല്ലുന്നവർക്കെതിരെ കാപ ചുമത്തണമെന്ന കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ നിലപാടിനെതിരെ മന്ത്രി കെടി ജലീൽ. ബിജെപി സംസ്ഥാന ഘടകവും മനേകയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തി. തെരുവ് നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമായെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ആർക്ക് ഏത് വകുപ്പ് ചുമത്തണമെന്ന് തീരുമാനിക്കാൻ ഇവിടെ ഒരു സർക്കാർ ഉണ്ടെന്നായിരുന്നു മനേക ഗാന്ധിക്കുള്ള മന്ത്രി കെടി ജലീലിന്റെ മറുപടി. തെരുവുനായ പ്രശ്നം നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. നായകളെ കൊല്ലണമെന്ന് ബിജെപി സംസ്ഥാന ഘടകവും ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16