Quantcast

തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി

MediaOne Logo

admin

  • Published:

    20 Feb 2018 2:59 PM GMT

തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി
X

തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി

പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക് സമാപനമായത്.

തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക് സമാപനമായത്. ആയിരങ്ങളാണ് ഉപചാരം ചൊല്ലിപ്പിരിയലിനും പകല്‍പ്പൂരത്തിനും സാക്ഷ്യം വഹിക്കാനെത്തിയത്

രാവിലെ 8 മണിയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും എഴുന്നള്ളത്ത് ആരംഭിച്ചു. 15 ആനകളുടെയും പാണ്ടി മേളത്തിന്റെയും അകമ്പടിയോടെയായിരുന്നു ഇരുവിഭാഗത്തിന്റെയും എഴുന്നള്ളത്ത്. തുടര്‍ന്ന് 11.30 ഓടു കൂടി ശ്രീ മൂലസ്ഥാനത്ത് ഇരു ഭഗവതിമാരുമെത്തി. ഇവിടെ വെച്ച് കുടമാറ്റവും പാണഅടിമേളവും നടന്നു..

തുടര്‍ന്ന് തിടമ്പേറ്റിയ ഗജവീരന്‍മാര്‍ പടിഞ്ഞാറേ നടയിലൂടെ അകത്ത് കയറി വടക്കുന്നാഥനെ ഒരിക്കല്‍ കൂടി വണങ്ങി. ഇതിന് ശേഷം പുറത്തിറങ്ങിയായിരുന്നു ഉപചാരം ചൊല്ലല്‍. മൂന്ന് തവണ ഉപചാരം ചൊല്ലിയതോടെയാണ് പൂരത്തിന് സമാപനമായത്. തുടര്‍ന്ന് വെടിക്കെട്ടും നടന്നു.

TAGS :

Next Story