Quantcast

കൊട്ടാക്കമ്പൂരിലെ 58ആം ബ്ലോക്കില്‍ പച്ചക്കറി കൃഷിയെന്ന വനം വകുപ്പ് റിപ്പോര്‍ട്ട് അടിസ്ഥാനരഹിതം

MediaOne Logo

Sithara

  • Published:

    21 Feb 2018 9:46 PM GMT

കൊട്ടാക്കമ്പൂരിലെ 58ആം ബ്ലോക്കില്‍ പച്ചക്കറി കൃഷിയെന്ന വനം വകുപ്പ് റിപ്പോര്‍ട്ട് അടിസ്ഥാനരഹിതം
X

കൊട്ടാക്കമ്പൂരിലെ 58ആം ബ്ലോക്കില്‍ പച്ചക്കറി കൃഷിയെന്ന വനം വകുപ്പ് റിപ്പോര്‍ട്ട് അടിസ്ഥാനരഹിതം

വിവാദങ്ങള്‍ പൂക്കുന്ന കൊട്ടക്കമ്പൂരിലെ 58ആം ബ്ലോക്കില്‍ പച്ചക്കറികൃഷി ഉള്‍പ്പെടെയുണ്ടെന്ന് കാട്ടിയാണ് വനം വകുപ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിവാദങ്ങള്‍ പൂക്കുന്ന കൊട്ടക്കമ്പൂരിലെ 58ആം ബ്ലോക്കില്‍ പച്ചക്കറികൃഷി ഉള്‍പ്പെടെയുണ്ടെന്ന് കാട്ടിയാണ് വനം വകുപ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തോട് അടുത്തുള്ള കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58ആം ബ്ലോക്ക് കയ്യേറ്റക്കാരുടെ വിളനിലമാണെന്ന് ഇവിടെനിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

കൂറ്റന്‍ യൂക്കാലിപ്റ്റസും ഗ്രാന്‍റിസ് മരങ്ങളും തിങ്ങിനിറഞ്ഞ പ്രദേശം. ഈ 58ആം ബ്ലോക്കിലെ ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ റദ്ദാക്കിയത്. മൂന്നാറില്‍ നിന്ന് കൊടൈക്കനാലിലേക്ക് ഒരു നിര്‍ദ്ദിഷ്ട ഹൈവേ നിര്‍മ്മിച്ചേക്കാമെന്ന പ്രതീക്ഷയും അതിലെ സാധ്യതകളുമാണ് കൊട്ടക്കമ്പൂര്‍ കയ്യേറ്റക്കാരുടെ വിളനിലമാക്കിയത്.

റവന്യൂ വകുപ്പിന്‍റെ ലാന്‍ഡ് രജിസ്റ്ററില്‍ കൊട്ടക്കമ്പൂരിലെ 58ആം ബ്ലോക്ക് തരിശ് നിലമെന്നും അണ്‍ അസൈനബില്‍ ലാന്‍ഡ് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ചാണ് കൊട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58ലെ ഭൂമി പതിച്ച് നല്‍കിയിട്ടുള്ളതെന്നും അന്നുണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കയ്യേറ്റക്കാര്‍ രേഖകള്‍ നേടിയെടുത്തതെന്നും ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു.

കൊട്ടക്കമ്പൂരിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കണമെന്ന് കാട്ടി വനം വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇവിടെ വ്യാപകമായി പച്ചക്കറി കൃഷിയുണ്ടെന്ന് കാട്ടിയിരിക്കുന്നത്. തികച്ചും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ട് കയ്യേറ്റക്കാരെ സഹായിക്കാനാണെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു.

TAGS :

Next Story