ആംനെസ്റ്റിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രസ്താവന
ആംനെസ്റ്റിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രസ്താവന
ബംഗളുരുവില്‍ നടന്ന പരിപാടിക്കിടെ കശ്മീരിന് സ്വാതന്ത്യമെന്ന മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആംനെസ്റ്റിക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയിരുന്നു
ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പൊതുപ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും പ്രസ്താവന പുറത്തിറക്കി. ബംഗളുരുവില്‍ നടന്ന പരിപാടിക്കിടെ കശ്മീരിന് സ്വാതന്ത്യമെന്ന മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആംനെസ്റ്റിക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയിരുന്നു. കേസ് എടുത്തത് മനപൂര്‍വവും വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയുമാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു. ആംനെസ്റ്റി പോലുള്ള സംഘടനകളെ ഗൌരവകുറ്റങ്ങള്‍ ചുമത്തി നിശ്ബദരാക്കുന്നത് വലത് ഫാസിസ്റ്റ് തന്ത്രമാണെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. കെ.വേണു, സക്കറിയ, സാറാ ജോസഫ്, സി.ആര്‍ നീലകണ്ഠന്‍, വിടി ബല്‍റാം തുടങ്ങി മുപ്പതോളം പേര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.
Adjust Story Font
16