Quantcast

റെക്കോര്‍ഡ് തോല്‍വിയുടെ മരവിപ്പ് മാറാതെ അഷറഫലി കള്ളിയത്ത്

MediaOne Logo

admin

  • Published:

    27 Feb 2018 2:41 PM GMT

റെക്കോര്‍ഡ് തോല്‍വിയുടെ മരവിപ്പ് മാറാതെ അഷറഫലി കള്ളിയത്ത്
X

റെക്കോര്‍ഡ് തോല്‍വിയുടെ മരവിപ്പ് മാറാതെ അഷറഫലി കള്ളിയത്ത്

മുന്നണി സംവിധാനത്തില്‍ ചരിത്രത്തില്‍ ഏറ്റവും കുറവ് വോട്ട് നേടിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥനാര്‍ഥി അഷറഫലി കള്ളിയത്താണ്.

മുന്നണി സംവിധാനത്തില്‍ ചരിത്രത്തില്‍ ഏറ്റവും കുറവ് വോട്ട് നേടിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥനാര്‍ഥി അഷറഫലി കള്ളിയത്താണ്. സിപിഐയുടെ സീറ്റില്‍ സിപിഎം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതാണ് 2700 വോട്ട് മാത്രം സിപിഐ സ്ഥാനാര്‍ഥിക്ക് ലഭിക്കാന്‍ കാരണം. ഇന്നും ഇതിന്റെ പരിഹാസം അഷറഫലി കളളിയത്ത് ഏറ്റുവാങ്ങുന്നുണ്ട്.

ഏറനാട് മണ്ഡലം സിപിഐയുടെതാണ്. എന്നാല്‍ പിവി അന്‍വറിനെ സിപിഎം പിന്തുണച്ചു. തെരഞ്ഞെടുപ്പ് അടുകുമ്പോള്‍ മുന്നണിബന്ധം ശരിയാകുമെന്ന് വിചാരിച്ചെങ്കിലും ഒന്നും നടന്നില്ല. സിപിഎം നേതാക്കളടക്കം അന്‍വറിനൊപ്പം. അവസാനം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സിപിഎം പിന്തുണച്ച പിവി അന്‍വറിന് അഷറഫലിയേക്കാള്‍ 44752 വോട്ട് അധികം ലഭിച്ചു. ബിജെപിക്കും പിറകെയാണ് അഷറഫലി. അതായത് 2700 വോട്ട്മാത്രം നേടി നാലാം സ്ഥനത്ത് . അന്ന് ഏറ്റ പരിഹാസങ്ങള്‍ക്ക് കണക്കില്ല.

പലരുടെയും പരിഹാസം ഇന്നും തുടരുന്നു. ഇനി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് അഷറഫലി ആഗ്രഹിക്കുന്നില്ല. എങ്കിലും തനിക്കെതിരെ മത്സരിച്ച പിവി അന്‍വര്‍ നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥനാര്‍ഥിയാകുമ്പോള്‍ അതിനെ പിന്തുണക്കുന്ന സിപിഐയോട് ചിലത് പറയാനുണ്ട്. എല്ലാം പാര്‍ട്ടിവേദികളില്‍ പറയും. വളാഞ്ചേരി സ്വദേശിയായ അഷറഫലി മത്സരത്തിനായാണ് ഏറനാട് മണ്ഡലത്തില്‍ ആദ്യമായി എത്തിയത്. എന്നിട്ടും എല്ലാ പ്രതിസന്ധിയും മറികടന്നും 2700 പേര്‍തന്നെ പിന്തുണച്ചതില്‍ ഈ കമ്മ്യൂണിസ്റ്റുകാരന്‍ അഭിമാനിക്കുന്നു.

TAGS :

Next Story