Quantcast

തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ഡിവൈഎഫ്ഐ

MediaOne Logo

Sithara

  • Published:

    6 March 2018 5:13 PM GMT

തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ഡിവൈഎഫ്ഐ
X

തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ഡിവൈഎഫ്ഐ

ഓണ്‍ലൈന്‍ കാമ്പയിന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു ഉദ്ഘാടനം ചെയ്തു

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി അഖിലേന്ത്യാ കാമ്പയിനുമായി ഡിവൈഎഫ്ഐ. ഓണ്‍ലൈന്‍ കാമ്പയിന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ അഭിനേത്രിക്കെതിരായി നടന്ന ആക്രമണ ശ്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കട്ജു പ്രതികരിച്ചു.

തൊഴിലിടങ്ങളിലും മറ്റും സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ച സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ കാമ്പയിനുമായി രംഗത്തെത്തിയത്.
അഖിലേന്ത്യ തലത്തിലുള്ള ഓണ്‍ലൈന്‍ കാമ്പയിനാണ് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു തുടക്കം കുറിച്ചത്. പൂനൈ ഇന്‍ഫോസിസ് ക്യാമ്പസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറും കോഴിക്കോട് സ്വദേശിനിയുമായ രസിലയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇമെയില്‍ സന്ദേശം അയച്ചുകൊണ്ടായിരുന്നു കാമ്പയിന്റെ ഉദ്ഘാടനം.

കൊച്ചിയില്‍ അഭിനേത്രിക്കെതിരായി നടന്ന ആക്രമണ ശ്രമത്തിലും കട്ജു ഖേദം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ക്കപ്പെടരുതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കട്ജു പ്രതികരിച്ചു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ഡല്‍ഹി ഘടകം പ്രസിഡന്റ് പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

TAGS :

Next Story