സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലാത്ത വാഹനങ്ങളില്‍
സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലാത്ത വാഹനങ്ങളില്‍
മോട്ടോര്‍ വാഹന വകുപ്പ് മലപ്പുറം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ 95 വാഹനങ്ങള്‍ കണ്ടെത്തി.
സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലാത്ത വാഹനങ്ങളില്‍. മോട്ടോര്‍ വാഹന വകുപ്പ് മലപ്പുറം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ 95 വാഹനങ്ങള്‍ കണ്ടെത്തി.
മലപ്പുറം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ 920 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. 29 വാഹനങ്ങളില്‍ നിന്ന് വേഗനിയന്ത്രണത്തിനുള്ള സ്പീഡ് ഗവര്‍ണറുകള്‍ എടുത്തുമാറ്റി. പെര്‍മിറ്റില്ലാതെയാണ് 3 വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്നത്.
ഹെവി വാഹനങ്ങളില്‍ 5 വര്‍ഷവും ചെറിയ വാഹനങ്ങളില്‍ 10 വര്‍ഷവും പരിചയമുളളവര്‍ക്കു മാത്രമെ സ്കൂള്‍ ബസ്സുകള്‍ ഓടിക്കാന്‍ പാടുള്ളൂ. എന്നാല്‍ വേണ്ടത്ര പരിചയമില്ലാത്ത 12 ഡ്രൈവര്‍മാരെയാണ് കണ്ടെത്തിയത്. നിയമലംഘനങ്ങള്‍ നടത്തിയ 42 വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് സ്റ്റോപ്പ്മെമ്മോ നല്‍കി.
കാലപ്പഴക്കം ചെന്ന വാഹനങ്ങളും സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്നു. ഓട്ടോറിക്ഷ പോലുളള ചെറിയ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുമ്പോള്‍ ഓണ്‍ സ്കൂള്‍ ഡ്യൂട്ടി എന്ന് എഴുതണമെന്ന നിബന്ധനയും പാലിക്കപ്പെടുന്നില്ല. മലപ്പുറം ജില്ലയില്‍ രണ്ട് സ്കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പെട്ട് ഒരു കുട്ടി മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സ്കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തിയത്.
Adjust Story Font
16