Quantcast

വര്‍ഗീയത ചെറുക്കുന്നതിന് ആരുമായും സഹകരിക്കുമെന്ന് എ.കെ ആന്റണി

MediaOne Logo

Jaisy

  • Published:

    7 March 2018 5:46 AM GMT

വര്‍ഗീയത ചെറുക്കുന്നതിന് ആരുമായും സഹകരിക്കുമെന്ന് എ.കെ ആന്റണി
X

വര്‍ഗീയത ചെറുക്കുന്നതിന് ആരുമായും സഹകരിക്കുമെന്ന് എ.കെ ആന്റണി

ഒറ്റക്ക് നില്‍ക്കണമെന്ന നിലപാട് കോണ്‍ഗ്രസിനല്ല

വര്‍ഗീയതയെയും മതതീവ്രവാദത്തെയും ചെറുക്കാന്‍ കോണ്‍ഗ്രസ് ആരുമായും സഹകരിക്കുമെന്ന് എ.കെ ആന്റണി. കെപിസിസി പട്ടികയില്‍ അപാകതകളുണ്ടെങ്കില്‍ ഇവിടെത്തന്നെ പരിഹരിക്കുമെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

വര്‍ഗീയതയും മതതീവ്രവാദവുമാണ് ഏറ്റവും വലിയ ശത്രു. ഇതിനെ ചെറുക്കാന്‍ ആരുമായും സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. കെപിസിസി പട്ടികയില്‍ അപാകതകളുണ്ടെങ്കില്‍ ഇവിടെത്തന്നെ പരിഹരിക്കും. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഇനി കോണ്‍ഗ്രസ് അധ്യക്ഷയാണ് തീരുമാനിക്കുന്നത്. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നും ആന്റണി പറഞ്ഞു.

നോട്ട് നിരോധത്തിന്റെ കാരണം കേന്ദ്ര സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. ജനകീയ കോടതിയില്‍ ഇതിന് മറുപടി പറയേണ്ടി വരും. മഹാത്മാഗാന്ധിയേക്കാളും ദീല്‍ ദയാല്‍ ഉപാധ്യയെ മഹത്വ വല്‍ക്കരിക്കാനുള്ള സംഘടിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആന്റണി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ മുപ്പത്തിമൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തിന് എത്തിയപ്പോഴാണ് പ്രതികരണം.

TAGS :

Next Story