Quantcast

ആറന്മുള പദ്ധതി പ്രദേശത്തെ പ്രത്യേക വ്യവസായ മേഖലയാക്കുന്ന വിജ്ഞാപനം റദ്ദാക്കണമെന്ന് കൃഷിവകുപ്പ്

MediaOne Logo

Subin

  • Published:

    7 March 2018 7:36 PM GMT

ഭൂപരിധി നിയമം ലംഘിച്ച് വിമാനത്താവള കമ്പനി കൈവശം വെച്ചിരിക്കുന്ന 50 ഹെക്ടറില്‍ ക്യഷിയിറക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ പ്രത്യേക വ്യവസായ മേഖലയാക്കികൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കണമെന്ന് ക്യഷിവകുപ്പ്. മെത്രാന്‍ കായലില്‍ നവംബര്‍ 15 ന് ക്യഷിയിറക്കാനും തീരുമാനിച്ചിട്ടുണ്ട്.വിമാനക്കമ്പനി ഭൂപരിധി ലംഘിച്ച് ആറന്മുളയില്‍ 50 ഹെക്ടര്‍ ഭൂമി കൈവശം വെച്ചിട്ടുണ്ടന്നും കൃഷി വകുപ്പ് കണ്ടെത്തി.

നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള പ്രദേശത്തെ പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിച്ച കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാണ് കൃഷി വകുപ്പിന്‍റെ നിലപാട്. ആവശ്യം വ്യവസായ വകുപ്പ് സെക്രട്ടറിയെ അറിയിച്ചു. ഭൂപരിധി നിയമം ലംഘിച്ച് വിമാനത്താവള കമ്പനി കൈവശം വെച്ചിരിക്കുന്ന 50 ഹെക്ടറില്‍ ക്യഷിയിറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കോഴിത്തോടിന്‍റെ ആഴം കൂട്ടും.

എന്നാല്‍ വിമാനത്താവളത്തിന് വേണ്ടി ആറന്മുളയില്‍ വയല്‍ നികത്തിയ സ്ഥലത്ത് ക്യഷിയിറക്കാന്‍ കഴിയില്ലെന്നാണ് വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയുടെ റിപ്പോര്‍ട്ട്. മെത്രാന്‍കായലില്‍ ഭൂപരിധി നിയമം ലംഘിക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടന്നു. നവംബര്‍ 15 കൃഷിയിറക്കാനാണ് തീരുമാനം. ആലപ്പുഴ റാണി ചിത്തിര പാടശേഖരത്തിലെ 400 ഏക്കറില്‍ ക്യഷിറക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

TAGS :

Next Story