Quantcast

ബിജെപിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വെള്ളാപ്പള്ളിയുടെ നിലപാടിനെ തള്ളി തുഷാര്‍

MediaOne Logo

Jaisy

  • Published:

    8 March 2018 12:25 AM GMT

ബിജെപിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വെള്ളാപ്പള്ളിയുടെ നിലപാടിനെ തള്ളി തുഷാര്‍
X

ബിജെപിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വെള്ളാപ്പള്ളിയുടെ നിലപാടിനെ തള്ളി തുഷാര്‍

വെള്ളാപ്പള്ളിയുടെ അഭിപ്രായം എസ്എന്‍ഡിപിയുടെ മാത്രമാണെന്നും ഇരു പാര്‍ട്ടികളും അഭിപ്രായ വ്യത്യാസമില്ലെന്നും തുഷാര്‍

നാളെ തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ബിജെപി- ബിഡിജെഎസ് ബന്ധത്തെക്കുറിച്ച് ഭിന്നാഭിപ്രായവുമായി വെളളാപ്പളളി നടേശന്‍ വീണ്ടും രംഗത്തെത്തി. സഖ്യം കൊണ്ട് ബിഡിജെഎസ്സിന് നഷ്ടമുണ്ടായെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായത്തെ എന്നാല്‍ തുഷാര്‍ തള്ളിക്കളഞ്ഞു.

ബിജെപി നേതൃത്വം വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന ഇന്നലത്തെ പ്രസ്താവന ഒന്ന് കൂടെ കടുപ്പിച്ചാണ് ഇന്ന് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. എന്നാല്‍ തുഷാര്‍ ഈ വാദത്തെ അപ്പാടെ തള്ളിക്കളഞ്ഞു.

ബന്ധം തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ബിഡിജെഎസ് തന്നെയാണെന്ന് ബി ജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

നാളെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ തുഷാര്‍ മുന്നോട്ട് വെക്കുമെന്ന് ബിഡിജെഎസ് നേതാക്കള്‍ അറിയിച്ചു.

TAGS :

Next Story