അതിരപ്പിള്ളി: യുഡിഎഫില്‍ അഭിപ്രായവ്യത്യാസമുണ്ട്, ജനഹിതം മാനിക്കും - ചെന്നിത്തല
അതിരപ്പിള്ളി: യുഡിഎഫില്‍ അഭിപ്രായവ്യത്യാസമുണ്ട്, ജനഹിതം മാനിക്കും - ചെന്നിത്തല
പദ്ധതിയെക്കുറിച്ച് ആദിവാസികളുടേയും പ്രദേശവാസികളുടേയും വാദങ്ങള്‍ കേട്ടു.
അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയെ കുറിച്ച് കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിലും അഭിപ്രായ വ്യത്യാസമുണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനഹിതം മാനിച്ച് അതിരപ്പിള്ളിയുടെ അതിജീവനത്തിനുതകുന്ന നിലപാടെടുക്കും. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് തദ്ദേശവാസികളുമായും പരിസ്ഥിതി പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തിയ ശേഷമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ജാനകിയുടെ വാക്കുകള്‍ അതിരപ്പിള്ളി പദ്ധതി നടപ്പായാല്‍ കുടിയൊഴിയേണ്ടി വരുന്ന ഊരിന്റെ മുഴുവന്‍ ആശങ്കയും ദുഖവുമായിരുന്നു. പദ്ധതി നടപ്പായാലുണ്ടാകുന്ന പാരിസ്ഥിതികാഘാതത്തെ കുറിച്ച് പരിസ്ഥതിപ്രവര്‍ത്തകര്‍ വിശദമായ പഠന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അതിരപ്പിള്ളി പദ്ധതിയും തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളും അടുത്തറിഞ്ഞപ്പോള്‍ തന്റെ ആദ്യനിലപാടിന് മാറ്റം വന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 1500 കോടിരൂപ ചിലവഴിച്ച് നിര്‍മ്മിക്കുവാനുദ്ദേശിക്കുന്ന അതിരപ്പിള്ളി പദ്ധതിയുടെ സാധ്യതയും, പാരിസ്ഥിതിക പ്രത്യാഘാതങ്ങളും പരിഗണിച്ച ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Adjust Story Font
16