സ്കൂള്‍ മാനേജ്മെന്റുകള്‍ക്കും ചിലത് പറയാനുണ്ട്...
സ്കൂള്‍ മാനേജ്മെന്റുകള്‍ക്കും ചിലത് പറയാനുണ്ട്...
സാമ്പത്തിക പ്രതിസന്ധിയാണ് സ്കൂളുകള്‍ നിലനിര്‍ത്തുന്നതിനുള്ള പ്രധാന പ്രയാസമെന്ന് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍.
സാമ്പത്തിക പ്രതിസന്ധിയാണ് സ്കൂളുകള്‍ നിലനിര്‍ത്തുന്നതിനുള്ള പ്രധാന പ്രയാസമെന്ന് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍. സ്കൂളുകള്‍ക്ക് ലഭ്യമാകുന്ന ഗ്രാന്റുകളും കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയാണ് മാനേജുമെന്റുകള്‍ക്കുള്ളത്. വിദ്യാര്‍ഥികള്‍ കുറയുന്നതും നടത്തിപ്പില്‍ പ്രയാസമുണ്ടാകുന്നുവെന്നും എയ്ഡഡ് സ്കൂള്‍ മാനേജ് മെന്റുകള്‍ വ്യക്തമാക്കുന്നു.
എയ്‍ഡഡ് സ്കൂളുകള്‍ പൂട്ടുന്നതിന്റെ പ്രധാന കാരണം വിദ്യാര്‍ഥികളുടെ അപര്യാപ്ത തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാളും ഈ വര്‍ഷം എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നുമാണ് അനൌദ്യോഗിക വിവരം. പോയ അധ്യയനവര്‍ഷത്തില്‍ 37,63,169 കുട്ടികളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡ്‌ഡ് സ്‌കൂളുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ അത് 37,01,577 ആയിട്ടാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഒന്നാം ക്ലാസിലെത്തിയത് 3,06,310 വിദ്യാര്‍ഥികളായിരുന്നെങ്കില്‍ ഇക്കുറി അത് 3,04,947 കുട്ടികളായി. സ്കൂളുകളുടെ അടിസ്ഥാന സൌകര്യ സംരക്ഷണത്തിനും വികസനത്തിനും ബുദ്ധിമുട്ടലിലാണെന്ന് മാനേജ്മെന്റുകള്‍ കാലങ്ങളായി പറയുന്നതാണ്. മാത്രമല്ല സ്കൂളുകള്‍ക്ക് ലഭിക്കേണ്ട മെയിന്റനന്സ് ഗ്രാന്റ് വര്‍ഷങ്ങളായി ലഭിക്കുന്നില്ലെന്നും പരാതി നിലനില്‍ക്കുന്നു.
കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളുകള്‍ ഏറെ ബുദ്ധിമുട്ടിയത് പാഠപുസ്തകം വൈകിയതാണ്. ഇതിന് പിന്നാലെ പരീക്ഷകള്‍ വൈകി. പത്താംക്ലാസ് പരീക്ഷയുടെ ഫലം വരന്‍ വൈകി. തുടങ്ങിയ കാരണങ്ങള്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ആശങ്കപ്പെടുത്തിയിരുന്നു. ഇത്തരം പൊല്ലാപ്പുകള്‍ ഒന്നും ഇല്ലാതെ അണ്‍ എയ്ഡഡ് , മറ്റ് കേന്ദ്ര സിലബസുകള്‍ പഠിപ്പിക്കുന്ന സ്കൂളുകള്‍ പഠനം തുടര്‍ന്നു. സ്കൂള്‍ മാപ്പിങ് പോലും നടത്താതെ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് വലിയ തോതില്‍ അനുമതി നല്‍കിയത് വലിയ തോതില്‍ തിരിച്ചടിയായി. 25 എയ്ഡഡ് സ്കൂളുകള്‍ പൂട്ടാനുള്ള അപേക്ഷകളാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് മുന്നിലുള്ളത്. എയ്ഡഡ് സ്കൂള്‍ നടത്തിപ്പില്‍ മാനേജര്‍മാര്‍ പരാജയപ്പെട്ടാല്‍ ബദല്‍ സംവിധാനം എന്താണെന്ന് വിദ്യാഭ്യാസവകാശ നിയമത്തില്‍ പറയുന്നില്ല. ഈ പഴുതുകള്‍ ഉപയോഗിച്ചാണ് മാനേജ്മെന്റുകള്‍ സ്കൂളുകള്‍ പൂട്ടുന്നത്.
Adjust Story Font
16