കേരളത്തില്‍ ഓടുന്ന 24 സര്‍വ്വീസുകള്‍ റെയില്‍വേ താത്ക്കാലികമായി നിര്‍ത്തലാക്കി
കേരളത്തില്‍ ഓടുന്ന 24 സര്‍വ്വീസുകള്‍ റെയില്‍വേ താത്ക്കാലികമായി നിര്‍ത്തലാക്കി
കൊച്ചുവേളിയിൽനിന്ന് കാരക്കലേക്കുള്ള സ്പെഷൽ സർവിസാണ് ഡിവിഷനിൽ നിർത്തലാക്കിയ ദീർഘദൂര ട്രെയിൻ. ജൂൺ 28 വരെയാണ് ഇൗ സർവിസ് പ്രഖ്യാപിച്ചിരുന്നത്.
യാത്രക്കാരുടെയും വരുമാനത്തിലെയും കുറവിൽ പഴിചാരി കേരളത്തിൽ ഒാടുന്ന 24 െട്രയിൻ സർവീസുകൾ റെയിൽവേ താൽക്കാലികമായി നിർത്തലാക്കി. തിരുവനന്തപുരം ഡിവിഷന് കീഴിലെ എട്ടും പാലക്കാട് മംഗലാപുരം ഡിവിഷനുകളിലെ സർവീസുകൾ നിർത്തലാക്കിത്.
തിരുവനന്തപുരം ഡിവിഷനിൽ നിർത്തലാക്കിയവയിൽ സമ്മർ സ്പെഷലൊഴികെ ബാക്കിയെല്ലാം മെമു സർവിസുകളാണ്. ഇതിനുപുറമെ ഒരു ട്രെയിൻ ചെന്നൈയിലേക്ക് മാറ്റുകയും ചെയ്തു. രാവിലെ 6.15നുള്ള എറണാകുളം-പിറവം റോഡ്, 7.15നുള്ള പിറവം റോഡ്-അങ്കമാലി, ഉച്ചക്ക് 12നുള്ള എറണാകുളം-അങ്കമാലി, ഉച്ചക്ക് രണ്ടിനുള്ള അങ്കമാലി-എറണാകുളം, ൈവകുന്നേരം 5.35നുള്ള അങ്കമാലി-പിറവം റോഡ്, രാത്രി എട്ടിനുള്ള പിറവം റോഡ്-എറണാകുളം മെമു സർവിസുകളാണ് റദ്ദാക്കിയത്. അതേസമയം, കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന രാവിലെ 9.15നുള്ള അങ്കമാലി-എറണാകുളം, വൈകുേന്നരം 3.15നുള്ള എറണാകുളം-അങ്കമാലി എന്നിവ നിലനിർത്തിയിട്ടുണ്ട്. കൊച്ചുവേളിയിൽനിന്ന് പോണ്ടിച്ചേരിയിലേക്കും തിരിച്ചുമുള്ള വേനൽക്കാല സ്പെഷൽ സർവിസുകളാണ് ചെന്നൈയിലേക്ക് മാറ്റിയത്. ഇൗ വണ്ടി ഒമ്പത് സർവിസ് പൂർത്തിയായതാണ്. ജൂൺ 29 വരെയായിരുന്നു സർവിസ് നടത്തേണ്ടിയിരുന്നത്. കൊച്ചുവേളിയിൽനിന്ന് കാരക്കലേക്കുള്ള സ്പെഷൽ സർവിസാണ് ഡിവിഷനിൽ നിർത്തലാക്കിയ ദീർഘദൂര ട്രെയിൻ. ജൂൺ 28 വരെയാണ് ഇൗ സർവിസ് പ്രഖ്യാപിച്ചിരുന്നത്.
പാലക്കാട് ഡിവിഷനു കീഴിൽ മൂന്ന് പാസഞ്ചർ ട്രെയിനുകളും മൂന്ന് സ്പെഷൽ ട്രെയിനുകളുമാണ് നിർത്തലാക്കിയത്. പാലക്കാട് ടൗണിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള മൂന്ന് ട്രെയിനുകളാണ് ഒരുമിച്ച് റദ്ദാക്കുന്നത്. ഇത് നിരവധി യാത്രക്കാർക്ക് തിരിച്ചടിയാകും. രാത്രി 8.45ന് പുറപ്പെടുന്ന പാലക്കാട് ടൗൺ-പൊള്ളാച്ചി (06713) സ്പെഷൽ ട്രെയിൻ, വൈകീട്ട് 4.40നുള്ള പൊള്ളാച്ചി-പാലക്കാട് ടൗൺ (06712 ) സ്പെഷൽ ട്രെയിൻ, രാവിലെ 8.05ന് പുറപ്പെടുന്ന പാലക്കാട് ടൗൺ-പൊള്ളാച്ചി (06343) സ്പെഷൽ ട്രെയിൻ, രാത്രി 7.30ന് പുറപ്പെടുന്ന പൊള്ളാച്ചി--പാലക്കാട് ടൗൺ (06344), രാവിലെ 10.15ന് പൊള്ളാച്ചിയിൽനിന്ന് പുറപ്പെടുന്ന പൊള്ളാച്ചി--പാലക്കാട് ടൗൺ (06745) തുടങ്ങിയവയാണ് റദ്ദാക്കുന്നത്.
കൃത്യമായ സർവേക്കും പഠനത്തിനും ശേഷം യാത്രക്കാർ തീരെ കുറവുള്ള സർവിസുകൾ താൽക്കാലികമായി നിർത്തലാക്കിയെന്നാണ് റെയിൽവേയുടെ വിശദീകരണം. പഠനത്തിെൻറ ഭാഗമായാണ് മൂന്നുദിവസം തുടർച്ചയായി സർവേ നടത്തിയത്. 650 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന മെമു ട്രെയിനുകളിൽ 25 ശതമാനത്തിൽ താഴെ മാത്രമാണ് യാത്രക്കാരുള്ളത്. 1000 പേർക്ക് സഞ്ചരിക്കാവുന്ന സ്പെഷൽ ട്രെയിനിൽ 100ൽ താഴെയാണ് യാത്രക്കാർ. സ്പെഷൽ ട്രെയിനൊഴിച്ച് മറ്റുള്ളവയുടെയെല്ലാം സർവിസ് ദൂരം ശരാശരി 30 കിലോമീറ്ററിൽ താഴെയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. നടപടി താൽക്കാലികമാണെന്നും അനിവാര്യമായ സാഹചര്യമുണ്ടായാൽ പുനരാലോചന ഉണ്ടാകുമെന്നുമാണ് റെയിൽവേ ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന സൂചന.
കൂടുതൽ ട്രെയിനുകൾക്കായി കേരളം നിരന്തരം ആവശ്യമുയർത്തുേമ്പാഴാണ് നിലവിലെ സർവിസുകൾ കൂടി നിർത്തലാക്കുന്നത്. ഇതിനുപുറമെ പാത ഇരട്ടിപ്പിക്കലിലടക്കം തമിഴ്നാടിനെ അപേക്ഷിച്ച് കേരളം അവഗണിക്കപ്പെടുന്നതായി റെയിൽവേയുടെതന്നെ പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തമിഴ്നാട്ടിൽ കഴിഞ്ഞവർഷം 270 കിലോമീറ്റർ പാത ഇരട്ടിപ്പിച്ചപ്പോൾ കേരളത്തിൽ ഇത് കേവലം 57 കിലോമീറ്ററിൽ പരിമിതപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. ഇതിനുപുറമെ തമിഴ്നാട്ടിലെ 60 കിലോമീറ്റർ സബർെബൻ ലൈനും ഇരട്ടിപ്പിച്ചിട്ടുണ്ട്.
കടപ്പാട്: മാധ്യമം ഓണ്‍ലൈന്‍
Adjust Story Font
16