ചാത്തന്നൂരില്‍ വിജയം ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ്; പിടിച്ചെടുക്കുമെന്ന് യുഡിഎഫ്
ചാത്തന്നൂരില്‍ വിജയം ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ്; പിടിച്ചെടുക്കുമെന്ന് യുഡിഎഫ്
കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് അഭിമാന പോരാട്ടം കാഴ്ച്ചവെക്കുന്ന മണ്ഡലമാണ് മണ്ഡലമാണ് ചാത്തന്നൂര്‍.
കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് അഭിമാന പോരാട്ടം കാഴ്ച്ചവെക്കുന്ന മണ്ഡലമാണ് മണ്ഡലമാണ് ചാത്തന്നൂര്‍. സി വി പത്മരാജന്‍ അടക്കമുള്ള നേതാക്കള്‍ പ്രതിനിധീകരിച്ച മണ്ഡലം ഏത് വിധേനയും തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. അതേസമയം ഇത്തവണയും മണ്ഡലം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഐ.
തെരഞ്ഞെടുപ്പ് ചരിത്രത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചാത്തന്നൂരില്‍ എന്നും മുന്‍തൂക്കം സിപിഐക്ക് തന്നെയാണ്. സി വി പത്മരാജന്‍, പ്രതാപവര്‍മ തമ്പാന്‍ എന്നിങ്ങനെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് കൈപ്പത്തി ചിഹ്നത്തില്‍ നിന്നും ചാത്തന്നൂരിനെ പ്രതിനിധീകരിക്കാന്‍ ഭാഗ്യമുണ്ടായത്. പുരുഷ വോട്ടര്‍മാരെക്കാള്‍ പത്തൊന്‍പതിനായിരത്തിലധികം സ്ത്രീ വോട്ടര്‍മാരുണ്ടായിട്ടും കഴിഞ്ഞ തവണ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ പന്ത്രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു എന്നതും ചാത്തന്നൂരില്‍ സിപിഐയുടെ മുന്‍തൂക്കം വെളിവാക്കുന്നു. എന്നാല്‍ ഈ കണക്കുകളില്‍ തെല്ലും ആശങ്കപ്പെടാതെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ശൂരനാട് രാജശേഖരന്റെ പ്രാചരണം മണ്ഡലത്തില്‍ പുരോഗമിക്കുന്നത്. നിലവിലെ എംഎല്‍എ ജി എസ് ജയലാലിനെ കഴിഞ്ഞ തവണ തുണച്ച സാമുദായിക ഘടകങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കപ്പെടില്ലെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.
വലിയ ഭൂരിപക്ഷം ഇല്ലെങ്കിലും ഇത്തവണയും മണ്ഡലം നിലനിര്‍ത്താനാകുമെന്നു തന്നെയാണ് എല്‍ഡിഎഫിന്റെയും ജയലാലിന്റെയും പ്രതീക്ഷ. ജില്ലയില്‍ വലിയ മത്സരം കാഴ്ച്ചവെക്കാനാകുമെന്ന് എന്‍ഡിഎ പ്രതീക്ഷിക്കുന്നതും ചാത്തന്നൂരാണ്. എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കൂടിയായ ഗോപകുമാറാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
Adjust Story Font
16