പകര്‍ച്ചവ്യാധി ഭീഷണിയുള്ള ആലപ്പുഴയില്‍ മുന്‍കരുതല്‍ നടപടി തുടങ്ങിയില്ല
പകര്‍ച്ചവ്യാധി ഭീഷണിയുള്ള ആലപ്പുഴയില്‍ മുന്‍കരുതല്‍ നടപടി തുടങ്ങിയില്ല
മഴക്കാലപൂര്‍വ്വ ശുചീരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണവും തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ലഭിച്ചിട്ടില്ല
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാറുള്ള ആലപ്പുഴ ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. മഴക്കാലപൂര്‍വ്വ ശുചീരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണവും തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയിലധികം പര്‍ച്ചവ്യാധികളാണ് ഇത്തവണ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് ജനുവരി മുതല്‍ മേയ് വരെ ജില്ലയില്‍ പടര്‍ന്നു പിടിച്ച ഡെങ്കിപ്പനിയുടേയും എലിപ്പനിയുടേയും കണക്ക് കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയാണ്. കഴിഞ്ഞ ജനുവരി മുതല്‍ കഴിഞ്ഞ ദിവസം വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരില്‍ 82 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപ്പനി പിടിപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയ 58 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗലക്ഷണങ്ങളോടെ 500ല്‍ അധികം പേര്‍ സര്‍ക്കാര്‍ അശുപത്രികള്‍ മാത്രം ചികിത്സ തേടിയിട്ടുണ്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതിന്റെ ഇരട്ടിയലധികം പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്.
കാലവര്‍ഷം തുടങ്ങിയിട്ടും മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ആരംഭിച്ചിട്ടില്ല. എന്‍.ആര്‍.എച്ച്.എമ്മില്‍ നിന്നും ശുചിത്വ മിഷനില്‍ നിന്നും 10000 രൂപ വീതവും തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്ന് 5000 രൂപ അടക്കം 25,000 രൂപയുമാണ് ഒരു വാര്‍ഡിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്നത്. എന്നാല്‍ ഈ തുക ലഭിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം.
Adjust Story Font
16