Quantcast

നോട്ടുനിരോധമുയര്‍ത്തിയ വെല്ലുവിളി തരണം ചെയ്ത് സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവം

MediaOne Logo

Sithara

  • Published:

    17 March 2018 8:30 PM GMT

നോട്ടുനിരോധമുയര്‍ത്തിയ വെല്ലുവിളി തരണം ചെയ്ത് സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവം
X

നോട്ടുനിരോധമുയര്‍ത്തിയ വെല്ലുവിളി തരണം ചെയ്ത് സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവം

40 ലക്ഷം രൂപ ചിലവു വകയിരുത്തിയ മേളക്കായി 10, 20, 100 രൂപയുടെ കെട്ടുകളുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്

നോട്ടുനിരോധമുയര്‍ത്തിയ വെല്ലുവിളികളെ തരണം ചെയ്ത് സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവം. 40 ലക്ഷം രൂപ ചിലവു വകയിരുത്തിയ മേളക്കായി 10, 20, 100 രൂപയുടെ കെട്ടുകളുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. പണം കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചാണ് പ്രതിസന്ധി തരണം ചെയ്തത്.

വലിയ പെട്ടികള്‍ നിറയെ പണം. കൊണ്ടുനടക്കാനും സൂക്ഷിക്കാനും ബുദ്ധിമുട്ട്. പത്തിന്റെ തുട്ടുകള്‍ അടങ്ങിയ കിഴിക്കാകട്ടെ വലിയ ഭാരവും. ആലപ്പുഴയില്‍ നടക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവത്തിന്റെ തീയതി നേരത്തെ നിശ്ചയിച്ചിരുന്നതാണ്. അതേസമയത്തു തന്നെ നോട്ട് നിരോധവും പ്രഖ്യാപിച്ചു. പ്രത്യേക ഉത്തരവു പ്രകാരം ട്രഷറിയില്‍നിന്ന് പത്തും ഇരുപതും നൂറും രണ്ടായിരവും നോട്ടുകള്‍ ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ചു.

പക്ഷേ ഇവ കൈകാര്യം ചെയ്യലാണ് ബുദ്ധിമുട്ട്. സമ്മാനത്തുക, ഭക്ഷണം ഉള്‍പ്പെടെയുള്ള നടത്തിപ്പ് ചിലവുകള്‍‍. എല്ലാം കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ആളുകളെ നിയോഗിച്ചതോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു. 2000, 1600,1200 എന്നിങ്ങനെയാണ് കലാമേളയില്‍ വിവിധ മല്‍സരങ്ങളില്‍ ജയിക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക. എണ്ണിത്തിട്ടപ്പെടുത്തി നല്‍കുന്നത് വലിയ പണിയാണെങ്കിലും ശ്രദ്ധയോടെ ചെയ്യുകയാണ് ഉദ്യോഗസ്ഥര്‍.

TAGS :

Next Story