Quantcast

മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് ശരിയായ നടപടിയല്ല: കാനം

MediaOne Logo

Sithara

  • Published:

    17 March 2018 4:36 PM GMT

മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് ശരിയായ നടപടിയല്ല: കാനം
X

മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് ശരിയായ നടപടിയല്ല: കാനം

തോമസ് ചാണ്ടിയുടെ രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍.

തോമസ് ചാണ്ടിയുടെ രാജക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്ന കോടതി പരാമര്‍ശം ഗൌരവമേറിയതാണ്. മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് ശരിയായ നടപടിയല്ലെന്നും കാനം പറഞ്ഞു.

എന്നാല്‍ എന്‍സിപി സംസ്ഥാന സമിതിക്ക് രാജിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശമില്ലെന്നാണ് പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചത്. രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തില്‍ നിന്നുണ്ടാവും. കേന്ദ്രനേതൃത്വത്തെ യോഗതീരുമാനങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മന്ത്രി തോമസ് ചാണ്ടി ഹരജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പിതാംബരന്‍ മാസ്റ്ററുടെ പ്രതികരണം.

TAGS :

Next Story