ഭരണപരിഷ്കരണ കമ്മീഷന്‍: പരിഗണന വിഷയങ്ങളും സ്റ്റാഫ് ഘടനയും തീരുമാനമായി
ഭരണപരിഷ്കരണ കമ്മീഷന്‍: പരിഗണന വിഷയങ്ങളും സ്റ്റാഫ് ഘടനയും തീരുമാനമായി
സര്‍ക്കാര്‍ സംവിധാനത്തിന്റെ പോരായ്മകള്‍ കണ്ടെത്തി പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയാണ് വിഎസ് അധ്യക്ഷനായ കമ്മീഷന്റെ പ്രധാന ചുമതല
വി എസ് അച്യുതാനന്ദനെ ചെയര്‍മാനാക്കിയുള്ള ഭരണപരിഷ്കരണ കമ്മീഷന്റെ പരിഗണന വിഷയങ്ങളും സ്റ്റാഫ് ഘടനയും തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പരിഗണന വിഷയങ്ങള്‍ തീരുമാനിക്കാത്തതായിരുന്നു കമ്മീഷനുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങാന്‍ തടസമായി ഉണ്ടായിരുന്നത്. സര്‍ക്കാര്‍ സംവിധാനത്തിന്റെ പോരായ്മകള്‍ കണ്ടെത്തി പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയാണ് കമ്മീഷന്റെ പ്രധാന ചുമതല. പൊതുജനത്തിന് ഗുണകരമായ രീതിയില്‍ ഭരണ തലത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനും കമ്മീഷന് അധികാരമുണ്ടായിരിക്കും. കമ്മീഷന് 17 സ്റ്റാഫുകൾ ഉണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Next Story
Adjust Story Font
16